മാഡ്രിഡ്‌ മാസ്റ്റേഴ്സ്‌ കിരീടം ഫെഡറര്‍ക്ക്

Webdunia
തിങ്കള്‍, 14 മെയ് 2012 (11:44 IST)
PTI
പ്രതീക്ഷിച്ചത് സംഭവിച്ചു. മാഡ്രിഡ്‌ മാസ്റ്റേഴ്സ്‌ ടെന്നീസ്‌ കിരീടം റോജര്‍ ഫെഡറര്‍ക്ക്. ചെക്ക്‌ റിപ്പബ്ലിക്കിന്‍റെ തോമസ്‌ ബെര്‍ഡിച്ചിനെയാണ് ഫെഡറര്‍ കീഴടക്കിയത്. സ്കോര്‍: 3-6, 7-5, 7-5.

ബെര്‍ഡിച്ചിനെ മൂന്നു സെറ്റ്‌ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫെഡറര്‍ വീഴ്ത്തിയത്. ഈ കിരീടനേട്ടത്തോടെ ഫെഡറര്‍ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തെത്തി. ലോക റാങ്കിംഗില്‍ റാഫേല്‍ നദാലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് ഫെഡറര്‍ മുന്നേറിയത്.

ഫെഡറര്‍ കരിയറിലെ ഇരുപതാമത്തെ മാസ്റ്റേഴ്സ്‌ കിരീടനേട്ടമാണിത്. ഇതോടെ മാസ്റ്റേഴ്സ്‌ കിരീടവേട്ടയില്‍ നദാലും ഫെഡററും തുല്യനിലയിലെത്തി.