മയൂഖയ്ക്ക് റെക്കോര്‍ഡിന്റെ തിളക്കം

തിങ്കള്‍, 30 മെയ് 2011 (11:20 IST)
പരുക്ക് മൂലം ഏറെ നാളായി ഫോം നഷ്ടപ്പെട്ട മയൂഖ ജോണിയ്ക്ക് ശക്തമായ തിരിച്ചുവരവ്. ഏഷ്യന്‍ ഗ്രാന്‍പ്രി അത്‌ലറ്റിക്സിന്റെ മൂന്നാം പാദത്തില്‍ ദേശീയ റെക്കോര്‍ഡോടെ മയൂഖ വെങ്കല മെഡല്‍ സ്വന്തമാക്കി. 14.02 മീറ്റര്‍ പിന്നിട്ടാണ് മയൂഖ ദേശീയ റെക്കോര്‍ഡ് തിരുത്തിയത്.

എം എ പ്രജുഷ കുറിച്ച 13.71 മീറ്റര്‍ എന്ന ദേശീയ റെക്കോര്‍ഡാണ്‌ മയൂഖ തിരുത്തിയത്. ഇതോടെ 14 മീറ്റര്‍ പിന്നിടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി മയൂഖ മാറിയിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക