ബാഡ്മിന്റന്‍ താരം ജ്വാല ഗുട്ടയ്ക്ക് അടുത്ത മാസം നടക്കുന്ന ചൈനീസ് ഓപ്പണില്‍ കളിക്കാനാവില്ല. എന്ട്രികളയയ്ക്കാനുള്ള സമയപരിധി എട്ടിന് തീരുകയും ചെയ്തു.
നവംബര്‍ 12 മുതല്‍ 17 വരെയാണ് ടൂര്‍ണമെന്റ്. സ്വന്തം ചെലവിലാണ് കളിക്കാന്‍ പോകുന്നത്. പക്ഷേ പേരുപോലും അസോസിയേഷന് നല്‍കിയില്ലയെന്ന് ജ്വാല കുറ്റപ്പെടുത്തി. അടുത്തയാഴ്ച നടക്കുന്ന ഡെന്മാര്ക്ക് ഓപ്പണിലും ജ്വാലയുടെ പേര് നല്‍കിയിട്ടില്ല.
ദേശീയ കോച്ച് പി ഗോപിചന്ദിനെ വിളിച്ചുവെങ്കിലും അദ്ദേഹം നിസഹായത പ്രകടിപ്പിക്കുകയായിരുന്നുവെന്നും ജ്വാല പറഞ്ഞു.