ബയറണ്‍ മ്യൂണിക്ക് മാഡ്രിഡിനെ അട്ടിമറിച്ചു

ബുധന്‍, 18 ഏപ്രില്‍ 2012 (12:17 IST)
PRO
PRO
യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരെ ബയറണ്‍ മ്യൂണിക്കിന് അട്ടിമറി ജയം. സ്പാനിഷ് ടീം റയല്‍ മാഡ്രിഡിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണു ജര്‍മന്‍ ടീം ബയറണ്‍ തോല്‍പ്പിച്ചത്.

പതിനേഴാം മിനിറ്റില്‍ ഫ്രാങ്ക് റിബറിയാണ് ബയറണിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. അമ്പത്തിമൂന്നാം മിനിറ്റില്‍ ഒസിലൊയിലൂടെ റയല്‍ ഗോള്‍ മടക്കി. തൊണ്ണൂറാം മിനിറ്റില്‍ മരിയൊ ഗോമസാണു ബയറണിന് വിജയ ഗോള്‍ സമ്മാനിച്ചത്.

കഴിഞ്ഞ മത്സരത്തില്‍ സ്പോര്‍ട്ടിംഗ് ഗിജോണിനെതിരെ റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. സ്പോര്‍ട്ടിംഗിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തിയത്. രണ്ടാംപാദ സെമി 26-ന് നടക്കും.

വെബ്ദുനിയ വായിക്കുക