ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന് ഇന്ന് കൊടിയേറ്റം

Webdunia
ഞായര്‍, 22 മെയ് 2016 (11:02 IST)
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കം. ലോക ഒന്നാം നമ്പര്‍ താരമായ നൊവാക്ക് ദ്യോകോവിച്ച് കളിമണ്‍ കോര്‍ട്ടില്‍ കപ്പുയര്‍ത്തുമോ എന്നതാണ് ഇത്തവണ ആരാധകര്‍ ഉറ്റു നോക്കുന്നത്. 
 
ലോക മൂന്നാം നമ്പര്‍ താരമായ റോജര്‍ ഫെഡറര്‍ പരിക്കുമൂലം ടൂര്‍ണമെന്റില്‍ നിന്നും പിന്‍വാങ്ങിയതാണ് ഇത്തവണത്തെ പ്രധാന വാര്‍ത്ത. ഒന്നാം ദിവസം പുരുഷവിഭാഗത്തില്‍ അഞ്ചാം സീഡ് കീ നിഷികോരി, എട്ടാം സീഡ് മിലോസ് റോണിച്ച് തുടങ്ങിയവര്‍ മത്സരിക്കുമ്പോള്‍ വനിതാവിഭാഗത്തില്‍ ആറാം സീഡ് സിമോണ ഹാലെപ്പ്, എലെന വെസ്നിന തുടങ്ങിയവരും മത്സരിക്കുന്നുണ്ട്.
 
വനിതാവിഭാഗത്തില്‍ ഒന്നാം റാങ്കുകാരിയായ യു എസിന്റെ സെറീന വില്യംസും പുരുഷവിഭാഗത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാന്‍ വാവ്റിങ്കയുമാണ് നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ ജേതാക്കള്‍.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article