സ്വിസ് താരം റോജര്‍ ഫെഡറര്‍ ചരിത്രം കുറിച്ചു. വിംബിള്‍ഡണ്‍ ടെന്നീസ് കിരീടം ഏഴാം തവണയും ഫെഡറര്‍ നേടി. ബ്രിട്ടീഷ് താരം ആന്‍ഡി മുറെയെ ഒന്നിനെതിരെ മൂന്ന് സെറ്റുകളില്‍ കീഴടക്കിയാണ് ഫെഡറര്‍ കിരീടം സ്വന്തമാക്കിയത്.
സ്കോര്‍: 4-6 7-5 6-3 6-4
കാലം കഴിഞ്ഞു എന്ന് വിമര്‍ശിച്ചവര്‍ക്ക് ഫെഡററുടെ ശക്തമായ മറുപടി തന്നെയായി വിംബിള്‍ഡണ്‍ കിരീടം. 2010നുശേഷം ഫെഡറര്‍ സ്വന്തമാക്കുന്ന ആദ്യ ഗ്രാന്‍സ്ലാം കിരീടമാണിത്. ഇതോടെ ഏഴു വിംബിള്‍ഡണ്‍ കിരീടമെന്ന പീറ്റ് സാംപ്രസിന്‍റെ റെക്കാര്‍ഡിനൊപ്പമെത്തി റോജര്‍ ഫെഡറര്‍.
1936 ന് ശേഷം വിംബിള്‍ഡണ്‍ ജയിക്കുന്ന ബ്രിട്ടീഷ് താരം എന്ന പേര് സ്വന്തമാക്കാന്‍ ആന്‍ഡി മുറെ ഇനിയും കാത്തിരിക്കണം.