കെനിയയുടെ വിന്‍സന്റ് കിപ്രൂട്ടോയ്ക്ക് പാരീസ് മാരത്തോണില്‍ റെക്കോഡോടെ വിജയം. രണ്ട് മണീക്കൂറും 5 മിനിറ്റ് 44 സെക്കന്‍ഡുമെടുത്താണ് 42.195 കിലോമീറ്റര്‍ കിപ്രൂട്ടോ ഫിനീഷ് ചെയ്തത്.
2003 ല്‍ മൈക്ക് റോതിക് കുറിച്ച സമയമാണ് കിപ്രൂട്ടോ തകര്‍ത്തത്. 49 സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് കെനിയന്‍ താരം പുതിയ വേഗം എഴുതിച്ചേര്‍ത്തത്.
എതോപ്യയുടെ ബസു വോര്‍ക്കു ആണ് രണ്ടാമതെത്തിയത്. 30 സെക്കന്‍ഡിന്റെ വ്യത്യാസത്തിലായിരുന്നു വോര്കു ഫിനീഷ് ചെയ്തത്. കെനിയയുടെ മറ്റൊരു താരമായ ഡേവിഡ് കിയെങ് ആണ് മൂന്നാം സ്ഥാനത്തെത്തിയത്. പതിനൊന്ന് സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് ഡേവിഡിന് രണ്ടാം സ്ഥാനം നഷ്ടമായത്.
വനിതാ വിഭാഗത്തിലും കെനിയന്‍ താരമാണ് ഒന്നാമതെത്തിയത്. അറ്റ്സെഡെ ബായിസയാണ് രണ്ട് മണിക്കൂറും 24 മിനിറ്റും 39 സെക്കന്‍ഡുമെടുത്ത് ഒന്നാമതെത്തിയത്.