ദേശീയ ഗെയിംസിന് മുന്നോടിയായി അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തും; മുഖ്യമന്ത്രി

Webdunia
ബുധന്‍, 29 ജനുവരി 2014 (16:25 IST)
PRO
ദേശീയ ഗെയിംസ് കേരളത്തില്‍ നടക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസഹായം കൂടി ഉള്‍പ്പെടുത്തി അടിസ്ഥാന സൗകര്യങ്ങളേര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്തുതലം മുതല്‍ അടിസ്ഥാനസൗകര്യങ്ങളൊരുക്കി കായികതാരങ്ങളെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഇതിന് ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണമെന്നും കായികരംഗത്തെ പരിപോഷിപ്പിക്കാന്‍ സ്വന്തം അധികാരപരിധിയില്‍ വരുന്ന കാര്യങ്ങള്‍ ആത്മാര്‍ത്ഥമായി നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ക്കുള്ള കളിസ്ഥലനിര്‍മാണ, വികസന ഗ്രാന്റ് വിതരണവും സമ്പൂര്‍ണ കായികക്ഷമതാ പദ്ധതി അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.