ദക്ഷിണ മേഖല ജൂനിയര്‍ അത്‌ലറ്റിക്സ് കിരീടം തമിഴ്നാടിന്

ശനി, 24 ഓഗസ്റ്റ് 2013 (08:57 IST)
PRO
ജൂനിയര്‍ അത്‌ലറ്റിക്സില്‍ തമിഴ്നാടിന് കിരീടം. ദക്ഷിണ മേഖല ജൂനിയര്‍ അത്‌ലറ്റിക്സില്‍ നിലവിലെ ചാംപ്യന്‍മാരായ കേരളത്തെ അട്ടിമറിച്ചാണ് തമിഴ്‌നാട്‌ കിരീടം സ്വന്തമാക്കിയത്.

തമിഴ്‌നാടിനു 934 പോയിന്റുകള്‍. രണ്ടാം സ്ഥാനത്തുള്ള കേരളത്തിന്‌ 757.5 പോയിന്റുകള്‍. കേരളം ആകെ നേടിയത്‌ 44 സ്വര്‍ണം. അവസാന ദിനമായ ഇന്നലെ മൂന്നു കേരള താരങ്ങള്‍ മീറ്റ്‌ റെക്കോര്‍ഡ്‌ തിരുത്തിയിരുന്നു.
ജൂനിയര്‍ അത്‌ലറ്റിക്സില്‍ നിരവധി റെക്കോര്‍ഡുകളാണ് പിറന്നത്.

മീറ്റിലെ മികച്ച അത്‌ലിറ്റുകളില്‍ ഒരാള്‍ മാത്രമേ കേരളത്തില്‍നിന്നുള്ളൂ-അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ മെയ്മോന്‍ പൗലോസാണ് കേരളത്തിലെ മികച്ച അത്‌ലറ്റ്.

വെബ്ദുനിയ വായിക്കുക