ടെവസും മാഞ്ചസ്റ്റര്‍ സിറ്റി വിടുന്നു

Webdunia
തിങ്കള്‍, 4 ഫെബ്രുവരി 2013 (17:11 IST)
PRO
അര്‍ജന്റീനിയന്‍ ഫുട്ബോളര്‍ കാര്‍ലോസ് ടെവസും മാഞ്ചസ്റ്റര്‍ സിറ്റി വിടാന്‍ തീരുമാനിച്ചു. ഈ സീസണിന് ശേഷം താന്‍ ക്ളബു മാറുമെന്നാണ് ടെവസ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണില്‍ ടെവസ് ക്ളബ് വിട്ട് നാട്ടിലേക്ക് പോയിരുന്നെങ്കിലും പിന്നീട് തിരിച്ചെത്തിയതാണ്. സിറ്റിയില്‍ നിന്ന് മറ്റൊരു സ്ട്രൈക്കറായ മരിയോ ബലോട്ടെലി എ സി മിലാനിലേക്ക് പോയിരുന്നു.