ഇന്ത്യയുടെ പി വി സിന്ധു ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ രണ്ടാം റൌണ്ടില്‍ കടന്നു. ജപ്പാന്റെ യൂകിനോ നകായിയെ പരാജയപ്പെടുത്തിയാണ് സിന്ധു രണ്ടാം റൌണ്ടില്‍ കടന്നത്. തുടക്കം മുതല്‍ കളിക്കളത്തില്‍ ആധിപത്യം പുലര്‍ത്തിയത് സിന്ധുവായിരുന്നു.
യൂകിനോ നകായിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് എട്ടാം സീഡുക്കാരിയായ സിന്ധു കീഴടക്കിയത്. രണ്ടാം റൗണ്ടില്‍ സിന്ധുവിന്റെ എതിരാളി ജപ്പാന്റെ തന്നെ അകാനെ യമഗൂച്ചിയാണ്. ആവേശകരമായ പോരാട്ടമാണ് ആരാധകര്‍ രണ്ടാം റൌണ്ടില്‍ പ്രതീക്ഷിക്കുന്നത്.