കോമണ്‍ വെല്‍ത്ത് യൂത്ത് ഗെയിംസിനായി ആതിഥേയ നഗരമായ പൂനെ ഒരുങ്ങി. തിങ്കളാഴ്ച തുടങ്ങുന്ന ഗെയിംസിനായി പങ്കെടുക്കുന്ന ടീമുകള്‍ ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ഒക്ടോബര്‍ 12 നു രാഷ്ട്രപതി പ്രതിഭാപട്ടേല്‍ ഉദ്ഘാടനം ചെയ്യുന്ന ഗെയിംസിലെ പ്രധാന ഇനമായ ദീപശിഖാ പ്രയാണം വിവിധ ക്യാമ്പസുകള്‍ കയരി ഇറങ്ങി പൂനെ സര്‍വ്വകലാശാലയില്‍ എത്തി.
2020 ഒളിമ്പിക്‍സിലേക്കുള്ള ചവിട്ടു പടിയാണ് കോമണ്‍ വെല്‍ത്ത് യൂത്ത് ഗെയിംസ് എന്ന് ഇന്ത്യന്‍ ഓളിമ്പിക്സ് അസോസിയേഷന്‍ പ്രസിഡന്‍ഡ് സുരേഷ് കല്‍മാഡി വ്യക്തമാക്കി.
അതുകൊണ്ട് തന്നെ ഉദ്ഘാടന ചടങ്ങില്‍ വിവിധ പരിപാടികളാണ് പദ്ധതിയിട്ടിരിക്കുന്നത്. വിവിധ കലാകാരന്‍മാര്‍ക്കൊപ്പം ബോളീവുഡ് നടികളും വേദിയില്‍ എത്തി ചടങ്ങിനു നിറം പകരും.
നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ, കരുത്തരായ ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കൊപ്പം ഗെയിംസിലെ ഏറ്റവും വലിയ ടീമിനെയാണ് ഇന്ത്യ നിരത്തുന്നത്.
കഴിഞ്ഞ തവണ രണ്ട് സ്വര്‍ണ്ണം നേടിയ ഇന്ത്യ മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും നേടിയ ഇന്ത്യ ഇത്തവണ അതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് സ്വപ്നം കാണുന്നത്.