ഐപിഎല്‍ ഫുട്ബോള്‍ അടുത്ത വര്‍ഷം സെപ്റ്റംബറിലേക്കു മാറ്റി. എഐഎഫ്എഫ്, സംഘാടകരായ ഐഎംജി റിലയന്‍സും സ്റ്റാര്‍ ഇന്ത്യയുമാണ് ഇക്കാര്യം അറിയിച്ചത്.
ജനുവരി മുതല്‍ മാര്‍ച്ച് വരെ നടത്താനാണു നേരത്തെ തീരുമാനിച്ചിരുന്നത്. ഐ ലീഗ് മല്സരക്രമങ്ങള്ക്കു വരുന്ന തടസ്സം, ലൂസോഫോനിയ ഗെയിംസ് നടക്കുന്നതിനാല്‍ ഗോവയില്‍ സ്റ്റേഡിയം ലഭിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ കാരണങ്ങളാലാണു മാറ്റിവയ്ക്കുന്നതെന്നാണു വിശദീകരണം. അടുത്ത മാസമാദ്യം നടത്താന്‍ തീരുമാനിച്ചിരുന്ന ഫ്രാഞ്ചൈസി താര ലേലവും വൈകും.