2014 ലെ എഎഫ്സി ചലഞ്ച് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഗോള്‍ ശരാശരിയില്‍ പിന്തള്ളപ്പെട്ടതിനാല്‍ ഇന്ത്യക്കു യോഗ്യതയില്ല.
യോഗ്യതാ റൗണ്ടില്‍ മ്യാന്‍മറിനു പിന്നില്‍ രണ്ടാമതായിരുന്ന ഇന്ത്യ ഗോള്‍ ശരാശരിയിലാണ് പുറന്തള്ളപ്പെട്ടത്. ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട ഗോള്‍ ശരാശരിയുള്ള തുര്‍ക്ക്മെനിസ്ഥാനും ബംഗ്ലാദേശും യോഗ്യത നേടി.
കഴിഞ്ഞ മാസം നടന്ന യോഗ്യതാ റൗണ്ടില്‍ മ്യാന്‍മറിനോടു പരാജയപ്പെട്ടു. ഇതാണ് 2008ലെ ചാമ്പ്യന്മാരായ ഇന്ത്യക്കു തിരിച്ചടിയായത്.
മാലദ്വീപിലാണ് എഎഫ്സി ചലഞ്ച് നടക്കുന്നത്. എഎഫ്സി ചലഞ്ചിനു യോഗ്യത നേടാനാകാതെ പോയത് ഇന്ത്യന്‍ ഫുട്ബോളിനു വന്‍ തിരിച്ചടിയായിരിക്കുകയാണ്. വിജയിച്ചിരുന്നെങ്കില്‍ 2015ല്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ നേരിട്ടു കളിക്കാനാകുമായിരുന്നു.