ഇന്ത്യ ഏഷ്യാകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍

Webdunia
ശനി, 31 ഓഗസ്റ്റ് 2013 (12:44 IST)
PRO
PRO
ഏഷ്യാകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യ പ്രവേശിച്ചു. ആതിഥേയരായ മലേഷ്യയെ 2-0ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ഇതോടെ ഇന്ത്യയ്ക്ക് അടുത്തകൊല്ലം നടക്കുന്ന ലോകകപ്പ് ഹോക്കി ടൂര്‍ണമെന്റിലേക്ക് ബര്‍ത്തും ലഭിച്ചു.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണ കൊറിയയാണ് ഇന്ത്യയുടെ എതിരാ‍ളികള്‍. സെമി ഫൈനലില്‍ പാകിസ്ഥാനെ 2-1ന് തോല്‍പ്പിച്ചാ‍ണ് ദക്ഷിണ കൊറിയ ഫൈനലിലെത്തിയത്.

എട്ടാം മിനിറ്റില്‍ വി ആര്‍ രഘുനാഥും അറുപതാം മിനിറ്റില്‍ മന്‍ദീപ് സിംഗും നേടിയ ഗോളുകള്‍ക്കാണ് ഇന്ത്യയ്ക്ക് ഫൈനലിലേക്ക് വഴി തുറന്നത്. ഇന്ത്യയ്ക്കു ലഭിച്ച ആദ്യ പെനാല്‍റ്റി കോര്‍ണര്‍ തന്നെ രഘുനാഥ് ഗോളാക്കി മാറ്റി.

രൂപീന്ദര്‍ പാലും രമണ്‍ ദീപും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് മന്‍ദീപ് ഇന്ത്യയ്ക്ക് രണ്ടാം ഗോള്‍ നേടി തന്നത്.