ആ‍ര്‍ച്ചറി ലോകകപ്പില്‍ ഇന്ത്യയ്ക്ക് വെങ്കലം

Webdunia
തിങ്കള്‍, 22 ജൂലൈ 2013 (12:50 IST)
PRO
PRO
ആ‍ര്‍ച്ചറി ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് വെങ്കലം ലഭിച്ചു. കൊളംബിയയില്‍ നടക്കുന്ന ലോകകപ്പ് ആര്‍ച്ചറി സ്റ്റേജ് ത്രീ മത്സരങ്ങളില്‍ പുരുഷന്‍മാരുടെ കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യയ്ക്ക് വെങ്കലം ലഭിച്ചത്. രജത് ചൗഹാന്‍, സന്ദീപ് കുമാര്‍, രത്തന്‍ സിംഗ് എന്നിവരുള്‍പ്പെട്ട് ടീംമാണ് മെഡല്‍ നേട്ടം കൈവരിച്ചത്.

ആതിഥേയരായ കൊളംബിയയെ 215-210 എന്ന സ്കോറിനാണ് ഇന്ത്യന്‍ ടീമിനെ കീഴടക്കിയത്. ഇന്ന് വനിതകളുടെ റിക്കര്‍വ് ടീം ഇനത്തില്‍ ഇന്ത്യ സ്വര്‍ണ്ണമെഡലിനായി ചൈനയ്ക്കെതിരെ മത്സരിക്കാനിറങ്ങും. ദീപിക കുമാരി, റിമില്‍, ബോംബയലാദേവി എന്നിവരാണ് ഇന്ത്യന്‍ റിക്കര്‍വ് ടീം വനിത അംഗങ്ങള്‍.

റിക്കര്‍വ് മിക്സഡ് ഇനത്തില്‍ അതാനുദാസ്-ദീപിക കുമാരി ടീമിന് വെങ്കല മെഡലിനായുള്ള മത്സരവും ഇന്നുണ്ട്.