ആഴ്സനലിന് സമനില

Webdunia
ചൊവ്വ, 10 ഡിസം‌ബര്‍ 2013 (16:41 IST)
PRO
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് ഏഴുപോയന്റ് ലീഡുനേടാനുള്ള ആഴ്‌സനലിന് എവര്‍ട്ടനോട് സമനില വഴങ്ങി. ആഴ്സനല്‍1-എവര്‍ട്ടന്‍1

ജര്‍മന്‍താരം മെസ്യൂട്ട് ഒസിലി(80)ന്റെ ഗോള്‍ രണ്ടാംപകുതിയില്‍ സ്വന്തം മൈതാനത്ത് ആഴ്‌സനലിന് ലീഡു നല്‍കി. എന്നാല്‍ പകരക്കാരനായി ഇറങ്ങിയ 19 കാരന്‍ ജെറാര്‍ഡ് ഡ്യുലോഫ്യു നാലുമിനിറ്റിനുള്ളില്‍ എവര്‍ട്ടന്റെ സമനില ഗോള്‍ നേടി.

ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സനല്‍ 15 കളികളില്‍ നിന്നും 35 പോയന്റ് നേടിയപ്പോള്‍ രണ്ടാമതുള്ള ലിവര്‍ പൂളിന് 30 പോയന്റുണ്ട്.