ആനന്ദിന് വീണ്ടും തോല്‍‌വി, കാള്‍സണ്‍ ലോകചാമ്പ്യനാകാന്‍ സാധ്യത

Webdunia
വ്യാഴം, 21 നവം‌ബര്‍ 2013 (19:10 IST)
PTI
ചെസ് ലോക ചാമ്പ്യന്‍ഷിപ്പില്‍ വിശ്വനാഥന്‍ ആനന്ദിന് വീണ്ടും തോല്‍‌വി. ഒമ്പതാം ഗെയിമിലും മാഗ്നസ് കാള്‍സണ്‍ ആനന്ദിനെ തോല്‍പ്പിച്ചു.

ഇതോടെ കാള്‍സണ് ആറ്‌ പോയിന്‍റായി. ഇനി അര പോയിന്‍റുകൂടി ലഭിച്ചാല്‍ കാള്‍സണ് ലോകചാമ്പ്യനാകാം.

ആനന്ദിന് മൂന്ന് പോയിന്‍റുകള്‍ മാത്രമാണുള്ളത്. ഇനി മൂന്ന് കളികള്‍ കൂടിയാണ് ബാക്കിയുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിശ്വനാഥന്‍ ആനന്ദിന് ഒരു മടങ്ങിവരവ് ഏറെക്കുറെ അസാധ്യമാണ്. ചാമ്പ്യന്‍ഷിപ്പിന്‍റെ എട്ടാം മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു.