മമ്മൂട്ടി പരാജയത്തിന്റെ ചെറിയ കറുപ്പ് മൂടലില്‍ നിന്ന് വിജയത്തിന്റെ വെള്ളിത്തിളക്കത്തിലേക്ക് വരാന്‍ പോകുന്ന വര്‍ഷമാണ് 2017. എന്തുകൊണ്ടും നല്ല സമയമാണ് അദ്ദേഹത്തിനുള്ളത്. അതുകൊണ്ടുതന്നെ ചെയ്യുന്ന സിനിമകളെല്ലാം തന്നെ മികച്ച വിജയത്തിലേക്ക് പോകാനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കുകയാണ്.
മമ്മൂട്ടിയുടെ പുതിയ പ്രൊജക്ടായ ‘രാജ 2’ ബോക്സോഫീസില്‍ വിജയം കുറിക്കുമോ എന്നാണ് ഏവരും ഇപ്പോള്‍ ചിന്തിക്കുന്ന ഒരു കാര്യം. ആ സിനിമയുടെ സംവിധായകന് വൈശാഖിനും ഇപ്പോള്‍ നല്ല സമയമാണ്. വിജയത്തിന്റെ നല്ല രാശിയിലാണ് ഇപ്പോള്‍ വൈശാഖ് ചവിട്ടിനില്‍ക്കുന്നത്.
അതുകൊണ്ടുതന്നെ നല്ല സമയത്ത് നില്ക്കുന്ന സംവിധായകന്റെയും നായകതാരത്തിന്റെയും ബലത്തില്‍ രാജ 2 മഹാവിജയമാകുമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയുടെ സമയവും സൂര്യശോഭപോലെ തിളക്കമുള്ളതായതിനാല് രാജ 2ന്റെ വിജയത്തിന് മാറ്റുകൂടും.
തന്ത്രജ്ഞര്‍ വിജയികളാകും. ഒരു പ്രൊഡക്ട് എങ്ങനെ വില്‍ക്കണമെന്ന് അറിയുന്നവര്‍ക്ക് ബിസിനസ് വഴങ്ങും. ഈ പറഞ്ഞവരെല്ലാം തങ്ങളുടെ കലാസൃഷ്ടി എങ്ങനെ ജനങ്ങളിലേക്കെത്തിക്കുമെന്ന് അറിവുള്ളവരാണ്. അതുകൊണ്ടുതന്നെ 100 കോടി ക്ലബ് എന്നത് രാജ 2ന് അപ്രാപ്യമല്ല.