ഭദ്രകാളിയെ ഭയക്കേണ്ടതുണ്ടോ ?; ആരാധിക്കേണ്ടത് ഇങ്ങനെ!

Webdunia
തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (19:25 IST)
ഹൈന്ദവ വിശ്വാസപ്രകാരം സംഹാരത്തിന്റെ ദേവതയായാണ് ഭദ്രകാളി അറിയപ്പെടുന്നത്. എന്നാല്‍ ഭദ്രകാളിയെ ആരാധിക്കാനും ചിത്രങ്ങള്‍ വീടിനുള്ളില്‍ വെയ്‌ക്കാനും ഭൂരിഭാഗം പേര്‍ക്കും ഭയമാണ്.

ഭദ്രകാളിയെ എങ്ങനെയാണ് ആരാധിക്കുക എന്നത് അറിയാത്തവര്‍ക്കാണ് ഭയം തോന്നുക. സർവ്വചരാചരങ്ങളുടെയും മാതാവായ ദേവിയാണ് ഭദ്രകാളി. അതിനാല്‍ ഭയം തോന്നേണ്ടതില്ല എന്നാണ് ആചാര്യന്മാര്‍ പറയുന്നത്. 

ഭദ്രകാളി ജയന്തി ദിനത്തില്‍ കര്‍മങ്ങള്‍ അനുഷ്‌ടിക്കുന്നതും ദേവീക്ഷേത്രദർശനം നടത്തുന്നതും സർവൈശ്വര്യങ്ങള്‍ നേടാന്‍ കാരണമാകും. ഈ ദിവസം വീടുകളില്‍ നിലവിളക്ക് കൊളുത്തി നാമങ്ങളും മന്ത്രങ്ങളും ജപിച്ചാല്‍ ദേവി പ്രസാധിക്കുമെന്നാണ് ആ‍ചാര്യന്മാര്‍ പറയുന്നത്.

ഭദ്രകാളിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തിലെ ദുരിതങ്ങള്‍ ഇല്ലാതാകുകയും പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കഴിയും. വസൂരി മുതലായ രോഗങ്ങളെയും ഭൂത പ്രേതപിശാചുക്കളെയും ശത്രുക്കളെയും നശിപ്പിക്കുന്നതിനും കാളിയോടുള്ള ആരാധന സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article