ചരടുകള്‍ അണിയുന്നത് എന്തിനു വേണ്ടി ?

Webdunia
ശനി, 4 ഓഗസ്റ്റ് 2018 (20:04 IST)
ഭാരത സംസ്‌കാരത്തില്‍ ചരടുകള്‍ കെട്ടുന്നതിന് വലിയ പ്രാധാന്യമുണ്ട്. ഹൈന്ദവ വിഭാഗത്തിലാണ് ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും ഭാഗമായി ചരടുകള്‍ ശരീരത്തില്‍ കെട്ടുന്നത്.

ജപിച്ചും മന്ത്രിച്ചും കെട്ടുന്ന ചരടുകള്‍ക്ക് പ്രത്യേക ശക്തിയുണ്ടെന്നാണ് വിശ്വാസം. കഴുത്തിലും കൈയിലും അരയിലുമാണ് ഇത്തരത്തിലുള്ള ചരടുകള്‍ കെട്ടുന്നത്. ഇതിനായി കൂടുതലായും ഉപയോഗിക്കുന്നത് കറുത്ത ചരടാണ്.

എന്നാല്‍ എന്തുകൊണ്ടാണ് ചരട് അണിയുന്നതെന്ന് അറിയാത്തവര്‍ കൂടുതലാണ്. ചരട് ജപിച്ചുകെട്ടിയാൽ ദൃഷ്ടിദോഷം, ശത്രുദോഷം ,ബാധാദോഷം എന്നിവ നീങ്ങുമെന്നാണ് വിശ്വാസം.  ഇതിനാലാണ് യുവാക്കളടക്കമുള്ളവര്‍ ഈ ശീലം പിന്തുടരുന്നത്.

അമ്പലത്തില്‍ നിന്നോ ആചാര്യന്മാരില്‍ നിന്നോ പൂജിച്ചെടുത്ത ചരടുകളാണ് കെട്ടാന്‍ ഉപയോഗിക്കേണ്ടത്. അല്ലത്തപക്ഷം ഈ രീതി വെറും ഫാഷനായി മാത്രം തീരും. ചരടുകള്‍ അണിയുന്ന ദിവസത്തിനു വരെ പ്രത്യേകതകള്‍ ഉണ്ടാകണമെന്നാണ് ജ്യോതിഷ വിദഗ്ദര്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article