സൂക്ഷിക്കുക, പുകവലി വന്ധ്യതയുണ്ടാക്കാം

പുകവലിക്കുന്ന പുരുഷന്മാരില്‍ 56 ശതമാനം പേര്‍ക്കും വന്ധ്യതയുള്ളതായി അമേരിക്കയില്‍ നടത്തിയ പഠനം കണ്ടെത്തി. പുരുഷന്മാരിലെ പുകവലി ശീലം രക്തക്കുഴലുകള്‍ ചുരുങ്ങി വൃഷണത്തിലേയ്ക്കുള്ള രക്തയോട്ടം കുറയ്ക്കാന്‍ ഇടയാക്കുന്നു. ഇതു മൂലം പുരുഷ ബീജാണുക്കള്‍ കുറയുന്നതാണ് വന്ധ്യതയ്ക്കു കാരണം.

പുകവലി ശീലമുള്ള 13 പേരില്‍ ഒരാള്‍ക്ക് ലൈംഗിക പ്രശ്നമുണ്ടെന്ന് അമേരിക്കയില്‍ത്തന്നെ നടത്തിയ മറ്റൊരു പഠനം തെളിയിക്കുന്നു. ശുക്ളത്തിന്‍റെ അളവും ചലന ശേഷിയും പുകവലി ശീലം കുറയ്ക്കുന്നു. ബീജത്തിന്‍റെ രൂപത്തില്‍പ്പോലും മാറ്റം വരുത്താന്‍ പുകവലിക്കു കഴിയും.

സന്താനോല്‍പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന പുകവലിയെപ്പറ്റി മിക്ക പുരുഷന്മാരും ബോധവാന്മാരല്ല. പുകച്ചു പുകച്ചു രസിക്കുമ്പോള്‍ സ്വന്തം സന്താനോല്‍പാദനശേഷികൂടിയാണ് നശിക്കുന്നതെന്ന കാര്യം പുകവലിക്കാര്‍ ഓര്‍മ്മിക്കണം.

വെബ്ദുനിയ വായിക്കുക