വിവാഹശേഷവും നിങ്ങള്‍ ഇതൊക്കെ ചെയ്യാറുണ്ടോ? ഇതാക്കൊയാകാം അതിനുള്ള കാരണങ്ങള്‍

Webdunia
വ്യാഴം, 2 ജൂണ്‍ 2016 (15:57 IST)
ഒരു സ്ത്രീ വിവാഹിതയാണോ അല്ലയോ എന്നു തിരിച്ചറിയാന്‍ സഹായിക്കുന്ന ചില വഴികളാണ് നെറുകയിലെ സിന്ദൂരം, കഴുത്തിലെ താലി, ചിലയിടങ്ങളില്‍ കയ്യിലെ വള എന്നിവയെല്ലാം. എന്നാല്‍ ഇക്കാലത്ത്  വിവാഹിതയാണെങ്കിലും ഇവയ്‌ക്കൊന്നും വലിയ സ്ഥാനം കൊടുക്കാതെ, താന്‍ വിവാഹിതയാണെന്ന സൂചന പോലും നല്‍കാതെ ജീവിയ്ക്കുന്ന പെണ്‍കുട്ടികള്‍ ധാരാളമുണ്ട്. വിവാഹിതരായവര്‍ വിവാഹിതരായവരെപ്പോലെതന്നെ നടക്കണോ, അങ്ങിനെ നടക്കാത്ത സ്ത്രീകള്‍ തെറ്റുകാരാണോ എന്നതും ചിന്തിക്കേണ്ട കാര്യമാണ്.
 
സാധാരണയായി നമ്മുടെ ചില ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് ഇതിനെല്ലാം അടിസ്ഥാനം. എന്നിരുന്നാലും ഇത് അടിച്ചേല്‍പ്പിയ്‌ക്കേണ്ട കാര്യമല്ല. താല്‍പര്യമുണ്ടെങ്കില്‍ സ്വീകരിയ്ക്കാം, ഇല്ലെങ്കില്‍ വേണ്ടാ എന്ന രീതിയാണ് ഏറ്റവും നല്ലത്. എന്തെന്നാല്‍ വ്യക്തിസ്വാതന്ത്ര്യവും ഇഷ്ടവുമെല്ലാം എല്ലാവര്‍ക്കും പ്രധാനം തന്നെയാണ്. ഇത്തരം വിവാഹചിഹ്നങ്ങള്‍ കൊണ്ടുമാത്രം ഒരാള്‍ നല്ല ഭാര്യയാകണമെന്നില്ല, അവരുടെ ദാമ്പത്യം സുഖകരമാകണമെന്നുമില്ല. ഇതിന് പല ഘടകങ്ങളും ഒരുമിച്ചു ചേരേണ്ടത് അത്യാവശ്യമാണ്‍.
 
വിവാഹിതയായ ഒരു പെണ്‍കുട്ടി ഇത്തരം ചിഹ്നങ്ങളൊന്നും ധരിയ്ക്കുന്നില്ലെന്ന കാരണത്താല്‍ അവളെ കുറ്റം പറയുന്നതുകൊണ്ടോ അവള്‍ ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും തള്ളിപ്പറയുന്നവളാണെന്നോ പറയുന്നതില്‍ അര്‍ഥമില്ല. ഒരു പക്ഷേ അത്തരക്കാരായിരിക്കും നല്ല ഭാര്യയോ മരുമകളോ ആകുന്നത്. ഇത്തരം ആടയാഭരണങ്ങള്‍ ധരിയ്ക്കുന്നതു കൊണ്ടുമാത്രം ഒരു സ്ത്രീയെ ഉത്തമയെന്നു പറയാന്‍ കഴിയില്ല. കാരണം ഇതെല്ലാം വെറും പുറംമോടി മാത്രമാണ്. ഒരാളുടെ ഉള്ളില്‍ നിന്നും വരേണ്ട നന്മകളും ഇത്തരം ചിഹ്നങ്ങളും തമ്മില്‍ ഒരുതരത്തിലുള്ള ബന്ധവുമില്ല.
 
ഇക്കാലത്തെ സ്ത്രീകള്‍ വീടിനുള്ളില്‍ മാത്രം അടങ്ങിക്കഴിയുന്നവരല്ല. പലതരം ജോലികള്‍ ചെയ്യുന്നവരാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചേരുന്ന വസ്ത്രധാരണ, ആഭരണ രീതികള്‍ക്കാകും അവര്‍ പ്രധാന്യം നല്‍കുക. ഒഫീഷ്യല്‍ വസ്ത്രത്തിനൊപ്പം ഇത്തരം വിവാഹിത ചിഹ്നങ്ങള്‍ എപ്പോഴും ധരിയ്ക്കാന്‍ പറ്റിയെന്നു വരില്ല. ഭര്‍ത്താവിനോടുള്ള വിധേയത്വമാണ് ഇത്തരം ചിഹ്നങ്ങള്‍ കാണിയ്ക്കുന്നതെന്ന അഭിപ്രായമുള്ളവരുമുണ്ട്. എന്നാല്‍ ശരിയായ അര്‍ത്ഥത്തില്‍ നോക്കിയാല്‍ ഇതിന് ഒരു അടിസ്ഥാനവുമില്ല‍. തന്റെ ഭര്‍ത്താവണിയിച്ച താലി കഴുത്തിലിട്ടുകൊണ്ട്തന്നെ ഭര്‍ത്താവിനെ വഞ്ചിയ്ക്കുന്ന പല സ്ത്രീകളും ഈ കാലഘട്ടത്തില്‍ ഉള്ളതാണ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article