ഇങ്ങനെയുള്ള ആളാണോ നിങ്ങള്‍ ? ഉറപ്പിച്ചോളൂ...അവന്റെ ആ മൂഡ് വര്‍ദ്ധിക്കും, തീര്‍ച്ച !

Webdunia
ഞായര്‍, 9 ഏപ്രില്‍ 2017 (16:38 IST)
കര്‍വി വുമണ്‍ എന്നൊരു പ്രയോഗമുണ്ട് ഇംഗ്ലീഷില്‍. ഇത്തരം സ്ത്രീ ശരീരമാണ് പൊതുവെയുള്ള എല്ലാ പുരുഷന്മാരും ഇഷ്ടപ്പെടുക. അതായത് വല്ലാതെ മെലിയാത്ത, ആവശ്യത്തിന് കൊഴുപ്പും ആകാര വടിവുമൊക്കെയുള്ള ശരീരം. എന്തുകൊണ്ടാണ് പുരുഷന്മാര്‍ക്ക് ഇത്തരം സ്ത്രീകളോട് താല്‍പര്യം തോന്നാന്‍ കാരണമെന്നറിയാം... 
 
ഇത്തരം സ്ത്രീകളെ കാണുമ്പോള്‍ പുരുഷന്മാര്‍ക്ക് ശാരീരികോത്തേജനമുണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കൂടാതെ അവരിലെ സെക്സ് മൂഡും വര്‍ദ്ധിക്കുമെന്നും പറയുന്നു. വല്ലാതെ മെലിഞ്ഞ ശരീരമുള്ള സ്ത്രീകള്‍ക്കു പൊതുവെ ആരോഗ്യം കുറവായിരിക്കുമെന്നും അതുകൊണ്ടു തന്നെ അത്യാവശ്യം അഴകളവുള്ളവരെയാണ് പുരുഷന്മാര്‍ ഇഷ്ടപ്പെടുകയെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. 
 
എല്ലാ പുരുഷന്മാര്‍ക്കും സ്ത്രീകളുടെ മാറിടവും നിതംബവുമെല്ലാം അല്‍പം മാംസളമായിരിക്കുന്നതാണ് ഇഷ്ടം. കര്‍വി സ്ത്രീകള്‍ക്കാണ് കുട്ടികളുണ്ടാകുന്നതിന് സാധ്യത കൂടുതലെന്നും പൊതുവെ പുരുഷന്മാര്‍ കണക്കുകൂട്ടാറുണ്ട്. എന്തെന്നാല്‍ ആരോഗ്യപരമായ വാസ്തവങ്ങളാണ് ഇക്കാര്യത്തില്‍ അവര്‍ കണക്കിലെടുക്കുന്നത്. ഇക്കാരണം കൊണ്ടും കര്‍വി  സ്ത്രീകളോടു പുരുഷന്മാര്‍ക്കു താല്‍പര്യം കൂടും. 
 
കിടക്കയിലും മെലിഞ്ഞ സുന്ദരികളോട് പുരുഷന്മാര്‍ക്കു താല്‍പര്യം കുറയും. ശരീരസുഖം ലഭിക്കണമെങ്കില്‍ അല്‍പം മാംസമുള്ള സ്ത്രീ ശരീരം വേണമെന്നാണ് പല പുരുഷന്മാരും ആഗ്രഹിക്കുന്നത്. റിസര്‍ച്ചിനോടനുബന്ധിച്ച് പുരുഷന്മാരുടെ തലച്ചോര്‍ സ്‌കാന്‍ ചെയ്തപ്പോള്‍ വല്ലാതെ മെലിഞ്ഞ സ്ത്രീകളേക്കാള്‍ കര്‍വി സ്ത്രീകളെ കണ്ടപ്പോഴാണ് പുരുഷന്മാരുടെ ബ്രെയിന്‍ കൂടുതല്‍ പ്രവര്‍ത്തിച്ചതെന്നും കണ്ടെത്തി.   
Next Article