സന്തോഷകരമായ ദാമ്പത്യത്തിന്റെ അടിത്തറയാണ് സംതൃപ്തമായ കിടപ്പറ. ഇതുമൂലം പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിക്കുകയും ജീവിതം കൂടുതല്‍ ആസ്വാദ്യകരമാകുകയും ചെയ്യും. എന്നാല്‍ ചില ആളുകള്‍ക്ക് തങ്ങളുടെ പങ്കാളിയുമായുള്ള നിമിഷങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കാറില്ല. ഇത് കടുത്ത നിരാശയിലേക്കും പിന്നീട് കലഹത്തിലേക്കും നയിക്കാന്‍ സാധ്യതയുണ്ട്.
കിടപ്പറയില്‍ അസംതൃപ്തരാകാനുള്ള ഒരു പ്രധാന കാരണമാണ് സ്വന്തം ശരീരത്തെപറ്റിയോ സൗന്ദര്യത്തേപറ്റിയോ ഉള്ള അപകര്‍ഷതബോധം. ഇതുമൂലം പല ആളുകള്‍ക്കും സെക്‌സ് ആസ്വദിക്കാന്‍ കഴിയില്ല. അതുപോലെ മാനസികവും ശരീരികവുമായ ക്ഷീണവും കിടപ്പറ ഒരു നരകമാക്കി തീര്‍ത്തേക്കും. ഇത്തരം വേളകളില്‍ സന്തോഷത്തേക്കാള്‍ ഉപരിയായി അസ്വസ്ഥതകളായിരിക്കും സമ്മാനിക്കുക.
കിടപ്പറയുടെ താളം തെറ്റിക്കുന്ന മറ്റൊന്നാണ് മനസികസമ്മര്‍ദ്ദം. കൂടാതെ എപ്പോഴും ഇരുന്നുള്ള ജോലി ചെയ്യുന്നതും സെക്‌സിനോട് മടുപ്പുളവാക്കുമെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതുപോലെ മനസുകള്‍ തമ്മില്‍ നല്ല ഐക്യം ഉണ്ടെങ്കില്‍ മാത്രമേ കിടപ്പറ ആസ്വാദകരമാകുകയുള്ളൂ. അമിതവണ്ണവും സെക്സ് ആസ്വദിക്കുന്നതിന് വിലങ്ങുതടിയാകുമെന്നും പഠനങ്ങളില്‍ പറയുന്നു.