അറിഞ്ഞോളൂ... ഇതെല്ലാമാണ് ലൈംഗിക ബന്ധത്തിനിടെയുള്ള അവളുടെ പുരുഷ ചിന്തകള്‍ !

Webdunia
വ്യാഴം, 20 ഒക്‌ടോബര്‍ 2016 (15:58 IST)
ചിന്തകള്‍ക്ക്‌ സമയവും സന്ദര്‍ഭവുമൊന്നും ഉണ്ടാകാറില്ല. പലര്‍ക്കും പലതരത്തിലുള്ള ചിന്തകളായിരിയ്‌ക്കും ഓരോ സന്ദര്‍ഭങ്ങളിലും ഉണ്ടാവുക. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വേളയില്‍ പോലും പല തരത്തിലുള്ള ചിന്തകള്‍ കടന്നു വരുന്നത് സ്വാഭാവികമാണ്. സാധാരണയായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന് സമയത്ത് സ്‌ത്രീകള്‍ പല കാര്യങ്ങളും ചിന്തിക്കാറുണ്ടെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്തെല്ലാമാണ് ആ സ്ത്രീ ചിന്തകളെന്ന് നോക്കാം. 
 
നിങ്ങളുടെ ശരീരഭാരവും വയറുമെല്ലാം വലിയ പ്രശ്‌നമാണെന്നു ചിന്തിക്കുന്ന സ്‌ത്രീ ജനങ്ങള്‍ ധാരാളമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചിലരാകട്ടെ, ഇപ്പോള്‍ ഭക്ഷണം കഴിഞ്ഞതേയുള്ളൂ, എനിക്കു വയ്യ, ഇയാള്‍ക്ക് ഇതെല്ലാം അറിയുന്ന കാര്യമല്ലേയെന്ന് ചിന്തിയ്‌ക്കുന്നവരുണ്ട്‌. എത്രയും പെട്ടെന്ന്‌ ഇതൊന്നു കഴിഞ്ഞിരുന്നെങ്കിലെന്ന് കരുതുന്ന സ്‌ത്രീകളും ധാരാളമുണ്ട്. ഇതിനായി ഓര്‍ഗാസം അഭിനയിക്കുന്നതായിരിയ്‌ക്കും നല്ലതെന്നാണ് ചില സ്ത്രീകള്‍ ചിന്തിക്കുക. 
 
എല്ലാ ദിവസവും ഒരുപോലെയുള്ള സെക്‌സ്‌ സെഷന്‍ മടുപ്പുളവാക്കുന്നുയെന്ന ചിന്തയും ചില സ്ത്രീകളില്‍ ഉണ്ടാകാറുണ്ട്. പുതുതായി ഒന്നും തന്നെ ഇയാള്‍ക്കറിയില്ലെന്ന് കരുതുന്നവരായിരിക്കും ഇത്തരക്കാര്‍. വ്യത്യസ്ഥത ഇഷ്ടപ്പെടുന്നവരായിരിക്കും ഇത്തരം സ്ത്രീകള്‍. പങ്കാളിയുടെ അവയവ വലിപ്പം ശരിയല്ലെന്ന കാരണത്താല്‍ സെക്‌സിനെ വളരെ ഭീതിയോടെ സമീപിക്കുന്ന സ്ത്രീകളുടെ എണ്ണവും കുറവല്ലെന്നും ചില പഠനങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.
 
തങ്ങളുടെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും പറഞ്ഞ്‌ കാര്യസാധ്യം നേടാനുള്ള വേദിയായി ബെഡ്‌റൂമിനെ കാണുന്ന സ്‌ത്രീകളുടെ എണ്ണവും കുറവല്ല. എന്നാല്‍ ചില സ്ത്രീകള്‍ക്ക് സെക്‌സിനോട് വളരെ താല്‍പര്യമുണ്ടായിരിക്കും. പങ്കാളി ഇത്രപെട്ടെന്ന് ഇതെല്ലാം അവസാനിപ്പിച്ചോ എന്നായിരിക്കും അങ്ങനെയുള്ളവര്‍ ചിന്തിക്കുക. കൂടാതെ പങ്കാളി തന്റെ ഇഷ്ടങ്ങള്‍ക്കും സുഖത്തിനും വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നും ഇവര്‍ കരുതുന്നു. സെക്‌സില്‍ സുഖം കണ്ടെത്തുന്ന സ്‌ത്രീ മനസില്‍ തന്റെ പങ്കാളിയെ അഭിനന്ദിയ്‌ക്കുകയും ചെയ്യും.
Next Article