ഈ ചുവപ്പുനിറം നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടോ ?; അതിനുള്ള കാരണം ഇതാണ്

ശനി, 28 ഏപ്രില്‍ 2018 (12:32 IST)
എത്ര സ്‌നേഹമുണ്ടെങ്കില്‍ കൂടി ചില കാര്യങ്ങള്‍ പങ്കാളിയോട് പറയാന്‍ മടിക്കുന്നവരാകും ഭൂരിഭാഗം പുരുഷന്മാരും. അവരില്‍ നിന്നും എന്തു പ്രതികരണമുണ്ടാകുമെന്ന ആശങ്കയാണ് ഇതിനു കാരണം. ലൈംഗികതയുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തെക്കുറിച്ച് ഭാര്യ സംശയം ചോദിച്ചാല്‍ പോലും ഉത്തരം നല്‍കാന്‍ ഇത്തരക്കാര്‍ക്ക് ഭയമാണ്

പല പുരുഷന്മാരെയും ആശങ്കപ്പെടുത്തുന്ന ഒന്നാണ് ലിംഗാഗ്രത്തിൽ ഇടയ്ക്കിടെ കാണപ്പെടുന്ന ചുവപ്പുനിറം. ഈ നിറം വരുകയും കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം അപ്രത്യക്ഷപ്പെടുകയും ചെയ്യും. ഈ സമയം, ലൈംഗികബന്ധത്തിന് പോലും പുരുഷന്മാര്‍ ഭയക്കാറുണ്ട്.

എന്തുകൊണ്ടാണ് ലിംഗാഗ്രത്തിൽ ഇടയ്ക്കിടെ ചുവപ്പുനിറം കാണുന്നതെന്ന് പലരും ആശങ്കപ്പെടാറുണ്ട്. ഇതിനു കാരണം പ്രമേഹരോഗമാണെന്നാണ് ഡോക്‍ടര്‍മാര്‍ വ്യക്തമാക്കുന്നത്.

കാൻഡിഡ എന്ന പൂപ്പൽ മൂലമുള്ള ചർമരോഗമാണിത്. ശരീരത്തിൽ നനവ് കൂടിയ ഭാഗങ്ങളെയാണ് സാധാരണ ഈ പൂപ്പൽ ബാധിക്കുന്നത്. പ്രമേഹരോഗ ബാധിതരിൽ പൂപ്പൽ ബാധയുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ലിംഗാഗ്രത്തിൽ ചുവപ്പുനിറം പ്രത്യക്ഷപ്പെട്ടാല്‍ പ്രമേഹരോഗം നിർണയിക്കാനുള്ള രക്തപരിശോധന അത്യാവശ്യമായി നടത്തണമെന്നും വിദഗ്ദര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍