ആ ഭാഗത്തെ രോമം നീക്കരുത് !

Webdunia
തിങ്കള്‍, 25 ഫെബ്രുവരി 2019 (21:22 IST)
സ്ത്രീകളുടെ ശരീരത്തിലെ രോമ വളര്‍ച്ച സ്ത്രീ സൌന്ദര്യത്തെ ബാധിക്കുന്ന പ്രശ്നം തന്നെയാണ്. സ്ത്രീ ശരീരത്തില്‍ അമിതമായി രോമ വളര്‍ച്ചയുണ്ടാകുന്നത് ചില ആരോഗ്യ പ്രശനങ്ങളെ സൂചിപ്പിക്കുന്നതുമാണ്. എന്നാല്‍ സ്ത്രീകളുടെ യോനിയോട് ചേര്‍ന്നുള്ള രോമ വളര്‍ച്ചയെ മറ്റു ഇടങ്ങളിലെ രോമ വളര്‍ച്ചയെപ്പോലെ കാണരുത്.
 
യോനിയിലെ രോമ വളര്‍ച്ച സ്ത്രീകളുടെ ആരോഗ്യ പ്രശ്നം സൂചിപ്പിക്കുന്നതല്ല, സ്ത്രീകള്‍ പ്രായ പൂര്‍ത്തിയാക്കുന്നതിന്റെ ലക്ഷണമായാണ് ഇതിനെ കാണേണ്ടത്. മറ്റിടങ്ങളിലെ രോമം നീക്കുന്നതുപോലെ യോനിയോടു ചേര്‍ന്നുള്ള രോമവും നിക്കം ചെയ്യുന്നവരാണ് അധികം സ്ത്രീകളും. എന്നാല്‍ ഈ രീതി ശരിയല്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
 
യോനിക്ക് സമീപത്തെ രോമ വളര്‍ച്ച ആരോഗ്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും, സെക്സിലേര്‍പ്പെടാന്‍ തടസ്സങ്ങള്‍ സൃഷ്ടിക്കും എന്നെല്ലാമാണ് മിക്ക സ്ത്രീകളുടെയും ധാരണ, എന്നാല്‍ ഇത് തെറ്റാണ് യോനിയിലെ രോമങ്ങള്‍ നീക്കം ചെയ്യുന്നതാണ് അണുബാധ ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാവുക.
 
യോനിയിലെ രോമ വളര്‍ച്ച ആരോഗ്യകരമാണ് എന്നതാണ് വാസ്തവം. അണുബാധകളെ ചെറുക്കാന്‍ ഇതിന് കഴിയും. ഈ ഭാഗത്തെ രോമങ്ങള്‍ ഫെറമോണുകള്‍ എന്ന പ്രത്യേക പദാര്‍ത്ഥം പുറന്തള്ളും. ഇതാണ് ഓരോ സ്ത്രീയുടെ ശരീരത്തിനും തനതായ ഗന്ധം നല്‍കുന്നത്. പങ്കാളിയെ തന്നിലേക്ക് കൂടുതല്‍ ആകൃഷ്ടനാക്കാന്‍ ഈ ഗന്ധം സഹായിക്കുകയാണ് ചെയ്യുക. 

അനുബന്ധ വാര്‍ത്തകള്‍

Next Article