സൈക്കിള്‍ ചവിട്ടുന്നത് നിര്‍ത്തിയില്ലെങ്കില്‍ പ്രശ്നമാകും - ലൈംഗികജീവിതം രസകരമാക്കാന്‍ ചില കാര്യങ്ങള്‍ !

വ്യാഴം, 21 ഫെബ്രുവരി 2019 (18:03 IST)
പുരുഷന്റെ ലൈംഗിക ഉത്തേജനവും ഉദ്ധാരണവും രതിമൂര്‍ച്ഛയുമെല്ലാം വിവിധ ശരീരികവും മാനസികവുമായ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി മാറുകയും കുറയുകയും ചെയ്യും. പ്രായം രോഗം മാനസികാവസ്ഥ എന്നിവയെല്ലാം ഇവയെ സ്വാധീനിക്കുന്നു.
 
ലൈംഗിക ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ വരുന്നതിനു മുമ്പ് പാലിക്കേണ്ട ചില കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു. അവ കണിശമായി പാലിച്ചാല്‍ ലൈംഗികപ്രശ്നങ്ങള്‍ വരാതെ നോക്കാം. വരുന്നതിന്റെ ശക്തിയും വേഗവും കുറയ്ക്കുകയും ചെയ്യാം.
 
1. വ്യായാമം
 
വ്യായാമത്തിന്‍റെ ഗുണങ്ങള്‍ പ്രത്യക്ഷമായ ശാരീരിക ലക്ഷണങ്ങളില്‍ മാത്രമല്ല, ആന്തരികമായ ലൈംഗിക ശേഷിയിലും പ്രകടമാണ്. വ്യായാമം ചെയ്യുകയെന്നത് ലൈംഗികമായ കഴിവുകള്‍ നഷ്ടപ്പെടാതിരിക്കാനുള്ള ആരോഗ്യകരമായ മാര്‍ഗമാണ്.
 
വ്യായാമത്തിലൂടെ 200 കലോറി കത്തിച്ചുകളയുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ലൈംഗികശേഷിക്കുറവ് കാണുന്നില്ല. വ്യായാമം ചെയ്യാത്തവര്‍ക്ക് എളുപ്പത്തില്‍ ലൈംഗികമായ തളര്‍ച്ച കാണുന്നു എന്ന് അമേരിക്കയിലെ മസച്ചുസെറ്റ്സില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
 
എന്നാല്‍ വ്യായമത്തിലും വേണം വിവേചനം. ചില വ്യായാമങ്ങള്‍ ശരീരത്തില്‍ ഗുണം ചെയ്യുമെങ്കിലും പുരുഷന്മാരുടെ ലൈംഗികാവയവത്തിന് ദോഷം ചെയ്യും. ജിമ്മില്‍ പോയോ റോഡിലോ പതിവായി സൈക്കിള്‍ ചവിട്ടുന്നവര്‍ക്ക് ലൈംഗിക ഉദ്ധാരണക്കുറവ് ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ രണ്ടിരട്ടിയാണ്. അതുകൊണ്ട് പതിവായുള്ള സൈക്കിളഭ്യാസം ദോഷകരമാണ്.
 
2. കൊഴുപ്പ് കുഴപ്പമാണ് !
 
ലിംഗോദ്ധാരണം ഒട്ടേറെ കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഇതില്‍ ശാരീരികവും മാനസികവുമായ കാരണങ്ങള്‍ കാണാം. ആരോഗ്യമുള്ള ആര്‍ട്ടറികളാണ് ഉദ്ധാരണം സാധ്യമാക്കുന്ന പ്രധാന ഘടകം. ലിംഗത്തിനകത്തെ സ്പോഞ്ചുപോലുള്ള ഞരമ്പുകളില്‍ രക്തം വന്നു നിറയുമ്പോഴാണ് ലിംഗോദ്ധാരണം ഉണ്ടാവുക. ഈ ആര്‍ട്ടറികളില്‍ ആതറോ സ്കെലറോസിസ് മൂലം തടസ്സമുണ്ടായാല്‍ ലിംഗോദ്ധാരണത്തിന് വിഷമമുണ്ടാവും.
 
ആര്‍ട്ടറികളുടെ ഉള്‍വശം ചുരുങ്ങിച്ചെറുതാവുന്ന പ്രക്രിയ യൗവ്വനകാലത്തു തന്നെ ആരംഭിക്കും. എന്നാല്‍ 40-50 വയസ്സായി തുടങ്ങുമ്പോഴേ അതിന്‍റെ വിഷമതകള്‍ കണ്ടുതുടങ്ങൂ. 
 
കൊളസ്ട്രോള്‍ തുടങ്ങിയ മാലിന്യങ്ങള്‍ ഹൃദയത്തിലെ രക്തക്കുഴലുകളെ മാത്രമല്ല ചുരുക്കുകയും തടസ്സപ്പെടുത്തുകയും ചെയ്യുക. ശരീരത്തിലെ ഏതു ഭാഗത്തും ഇതു സംഭവിക്കും. ലിംഗത്തിലേക്ക് രക്തമെത്തിക്കുന്ന ആര്‍ട്ടറികള്‍ക്കും ഈ കുഴപ്പമുണ്ടാവാം എന്ന് ചുരുക്കം.
 
ആതറോ സ്കെലറോസിസിനെ ചെറുക്കാനും ലൈംഗികശേഷി നിലനിര്‍ത്താനുമുള്ള നല്ല ശീലങ്ങളില്‍ മൂന്നെണ്ണം.
 
* നല്ലതല്ലാത്ത കൊഴുപ്പുകള്‍ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കുക.
 
* ഭാരക്കൂടുതലുണ്ടെങ്കില്‍ കുറയ്ക്കുക. 
 
* പുകവലിക്കാതിരിക്കുക. വലിക്കുന്നുണ്ടെങ്കില്‍ നിര്‍ത്തുക.
 
പുകവലി നിങ്ങളുടെ ലൈംഗികാവയവത്തിന് ദോഷം വരുത്തുന്നു എന്നാണ് അമേരിക്കന്‍ ലൈംഗിക ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.
 
3. മരുന്നുകളെ സൂക്ഷിക്കുക
 
ഉദ്ധാരണ ശേഷിക്കുറവിന് ഒരു പ്രധാന കാരണം പലതരം മരുന്നുകളാണ്. അവയുടെ പാര്‍ശ്വഫലങ്ങളാണ്. മരുന്നുകളുപയോഗിക്കുമ്പോള്‍ അവയുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുകൂടി അറിയുന്നത് നന്ന്. ഇത് ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുകയും വേണം.
 
ഉയര്‍ന്ന കൊളസ്ട്രോള്‍, ഡിപ്രഷന്‍ (വിഷാദം), ഉത്കണ്ഠരോഗം, നെഞ്ചെരിച്ചില്‍, പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം, മാനസിക രോഗങ്ങള്‍ എന്നിവയ്ക്ക് നല്‍കുന്ന ചില മരുന്നുകള്‍ ലൈംഗിക ശേഷി ഇല്ലാതാക്കാന്‍ പര്യാപ്തമാണ്. ഡോക്ടര്‍ വിചാരിച്ചാല്‍ ഇത് മാറ്റാനോ ലൈംഗികാസക്തി കുറയാത്ത അളവില്‍ തരാനോ കഴിക്കേണ്ട സമയത്തില്‍ മാറ്റം വരുത്താനോ കഴിയും. മദ്യം, സ്റ്റിറോയ്ഡുകള്‍, ലഹരിമരുന്നുകള്‍ എന്നിവയും ലൈംഗിക തളര്‍ച്ചയ്ക്ക് കാരണമാണ്.
 
4. പ്രതിരോധ മരുന്നുകള്‍
 
ലിംഗത്തിലേക്ക് ഓക്സിജന്‍ പ്രവാഹം ഉണ്ടാകണം. അത് ഉദ്ധാരണ സമയത്ത് മാത്രമായാല്‍ പോരാ. ദിവസം മുഴുവനും ഉണ്ടാകണം. അതുണ്ടായാല്‍ ദിവസം മുഴുവന്‍ ലിംഗപേശികള്‍ക്ക് ആരോഗ്യം ലഭിക്കും. ഇത് ലിംഗത്തിന്‍റെ ഉദ്ധാരണ ക്ഷമത നിലനിര്‍ത്തും.
 
വയാഗ്ര ഒരു പരിധിവരെ ഉദ്ധാരണ ശേഷിക്കുറവിന് പരിഹാരമാണ്. ഉദ്ധാരണം സാധിക്കാത്തവരാണ് ലിംഗോദ്ധാരണത്തിനായി ഇണചേരും മുമ്പ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്ര അളവില്‍ വയാഗ്ര കഴിക്കുന്നത്. ഇത് ലിംഗോദ്ധാരണം ഉണ്ടാവാനല്ല അതിനുള്ള ശേഷി നിലനിര്‍ത്താനാണെന്നു മാത്രം.
 
5. യാഥാര്‍ത്ഥ്യമറിയുക, പ്രതീക്ഷ പുലര്‍ത്തുക
 
ഇണചേരല്‍ പൂര്‍ണമായ ശാരീരിക കര്‍മ്മമാണ്. ലിംഗം കൊണ്ട് മാത്രം സംഭവിക്കുന്ന ഒരു കാര്യമല്ലിത്. ഈ ബോധം ഉണ്ടാവുന്നത് നന്ന്. ഈയൊരു അവസ്ഥ സ്വാഭാവികമാണെന്നും അതില്‍ പരിഭ്രമിക്കാനൊന്നുമില്ലെന്നും ഉള്ള ബോധം ആരോഗ്യകരമായ മാനസികാവസ്ഥ ഉണ്ടാക്കും. ഇതും ലൈംഗികാരോഗ്യത്തിന് നല്ലതാണ്.
 
മറഡോണ ഒരു ഫുട്ബോള്‍ കിക്കെടുക്കുന്നത് കാലുകൊണ്ടാണെങ്കിലും തലയടക്കമുള്ള ശാരീരിക ഭാഗങ്ങളുടെ പ്രവര്‍ത്തനം ഇതിനാവശ്യമാണ്. ലൈംഗിക ഉദ്ധാരണത്തിന്‍റെ കാര്യത്തിലും ഇതാണ് സ്ഥിതി. നാഡീവ്യൂഹങ്ങളും തലച്ചോറിന്‍റെയെല്ലാം കൂട്ടായ പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും ഉണ്ടാവുന്നു. അങ്ങനെയാണ് ലൈംഗിക ഉത്തേജനം ഉണ്ടാവുന്നത്.
 
അതുകൊണ്ട് ലൈംഗികാരോഗ്യത്തിനായി ലൈംഗികാവയവത്തെ മാത്രം ശ്രദ്ധിയോടെ പരിചരിച്ചാല്‍ മാത്രം മതിയാവില്ല. 50 കഴിഞ്ഞാല്‍ ലിംഗോദ്ധാരണത്തിന്‍റെ വേഗവും ബലവും കുറയുക സ്വാഭാവികമാണെന്ന് മനസ്സിലാക്കി ഇണയെക്കൊണ്ട് കൂടുതല്‍ ബാഹ്യമായ ഉത്തേജനം നടത്തിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.
 
എനിക്ക് പ്രായമായിത്തുടങ്ങി - നീ കൂടി ശ്രമിച്ചാലേ കാര്യങ്ങള്‍ പണ്ടത്തെപ്പോലെ ഫലിക്കൂ എന്ന സന്ദേശം ഇണയ്ക്കും കൊടുക്കണം എന്ന് ചുരുക്കം. ഇതുണ്ടായാല്‍ ആശങ്കകള്‍ മാറും. മാനസികമായി തയ്യാറെടുപ്പുണ്ടാവും. ലൈംഗികമായ ഉത്തേജനം സാധ്യമാവുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍