സൗഹൃദം, പ്രണയം, കാമം എന്നിങ്ങനെ സ്‌ത്രീ പുരുഷ ബന്ധങ്ങള്‍ പലതരത്തിലുണ്ട്. ജീവിതാവസാനം വരെ ഒരുമിച്ച് കഴിയാന്‍ സാധിക്കില്ലെന്നറിഞ്ഞിട്ടും പരസ്‌പരം അടുക്കുന്നവര്‍ ധാരാളമാണ്. അതുപോലെ വിവാഹവാഗ്‌ദാനം നല്‍കി ചൂഷണം ചെയ്‌തു വഞ്ചന നടത്തുന്നവരും ഇന്നത്തെ സമൂഹത്തില്‍ നിരവധിയാണ്. എന്നാല്‍, സ്‌ത്രീ പുരുഷ പ്രണയബന്ധത്തില്‍, വിവാഹം കഴിക്കില്ലെന്ന് ഉറപ്പുള്ള സാഹചര്യമാണെങ്കില്‍ ചെയ്യരുതാത്ത പല കാര്യങ്ങളുമുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം.
വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ വിവാഹം ചെയ്തോളാമെന്ന വാഗ്‌ദാനം ഒരുകാരണവശാലും നല്‍കരുത്. അത്തരം ഒരു വാഗ്ദാനം നല്‍കുന്നത് അവരില്‍ പ്രതീക്ഷയുളവാക്കും. പിന്നീട് അതു പാലിക്കപ്പെട്ടില്ലെങ്കില്‍ പല തരത്തിലുള്ള പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും. അതുപോലെതന്നെ അത്തരമൊരു അടുപ്പത്തെക്കുറിച്ചോ വ്യക്തിയെക്കുറിച്ചോ മറ്റുള്ളവരോടു പറയാതിരിക്കുകയെന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.
വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ആ വ്യക്തിയുമായി ശാരീരീകമായ അടുപ്പം വളര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കുക. അഥവാ അത്തരമൊരു അടുപ്പം ഉണ്ടാകുകയാണെങ്കില്‍ ആ വ്യക്തിയ്‌ക്ക് എതിര്‍പ്പില്ലെങ്കില്‍ പോലും അത് ഭാവിയില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും. ആ വ്യക്തിയുമായി കൂടിച്ചേര്‍ന്നു ജീവിക്കുന്ന വിധത്തില്‍ തങ്ങളുടെ ഭാവിയെക്കുറിച്ചു ഇത്തരം ആളുകളോട് ചര്‍ച്ച ചെയ്യുന്നത് നല്ലതല്ല. ഒരു കാരണവശാലും ആ വ്യക്തിയെ സാമ്പത്തികമായോ ശാരീരികമായോ മാനസികമായോ ചൂഷണം ചെയ്യുകയുമരുത്.