പങ്കാളിയേ വേണോ; സെക്സിയാകേണ്ട

WDWD
സെക്സിയായ സ്ത്രീകളില്‍ പുരുഷന്‍ പെട്ടെന്ന് ആകൃഷ്ടനാകുന്നു എന്നാരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതൊരു തെറ്റിദ്ധാരണയാണ്.

ജീവിത പങ്കാളിയില്‍ പുരുഷന്‍ പ്രതീക്ഷിക്കുന്നത് നല്ല ആരോഗ്യം, പൊരുത്തം, സമൂഹത്തിന്‍റെ അംഗീകാരം എന്നിവയാണ്. 28000 തെരഞ്ഞെടുത്ത പുരുഷന്മാരില്‍ നടത്തിയ ഗവേഷണത്തില്‍ കൂടിയാണ് അത്തരമൊരു അനുമാനത്തില്‍ ഗവേഷകര്‍ എത്തിയിരിക്കുന്നത്.

സമൂഹം അംഗീകരിക്കുന്ന സ്ത്രീയെയാണ് പുരുഷന് ഇഷ്ടം. ആ ബന്ധത്തെ സമൂഹം അഭിനന്ദിക്കണം. പങ്കാളിയുടെ ആരോഗ്യ കാര്യത്തില്‍ മിക്ക പുരുഷന്മാര്‍ക്കും നിര്‍ബന്ധമുണ്ട്. ലൈംഗികതക്ക് പ്രാമുഖ്യം നല്‍കുന്ന പുരുഷന്മാര്‍ ഇതില്‍ രണ്ടു ശതമാനം മാത്രമാണ്.

ദാമ്പത്യത്തില്‍ പൊരുത്തപ്പെട്ടു പോകാനുള്ള കഴിവ് മിക്കവര്‍ക്കും നിര്‍ബന്ധമാണ്.

വെബ്ദുനിയ വായിക്കുക