അവളെ പ്രണയാതുരയാക്കാന്‍...

IFMIFM
പ്രണയത്തില്‍ എത്തിച്ചേരുക വലിയ സാഹസമാണ്. പ്രണയം വിജയിക്കുന്നതിലും പ്രയാസം പ്രണയം നേടിയെടുക്കാനാണ്. മനസ്സില്‍ കയറിക്കൂടിയ സുന്ദരിക്കുട്ടി വളച്ചാലും വളയുന്നില്ലെന്ന് വിഷമിക്കുന്നവര്‍ക്ക് മാര്‍ഗ്ഗമിതാ.

സിഡ്നിക്കാരനായ സാം ഡി ബ്രിട്ടോയുടെ ‘ബില്‍ഡിംഗ് എ ബെറ്റര്‍ ബ്ലോക്ക് എന്ന പുതിയ പുസ്തകത്തിലാണ് ഈ പ്രണയ ഫോര്‍മുല ഉള്ളത്. ലൈഫ് സറ്റൈല്‍ ബുക്കുകള്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന ഈ കാലത്ത് ബ്രിട്ടോയുടെ ബുക്കുകള്‍ക്കും നല്ല ഡിമാന്‍ഡാണ്. സ്വന്തം പ്രണയത്തിന്‍റെ ചുവടുപിടിച്ച് അനുഭവ പരിചയത്തോടെയാണ് ബ്രിട്ടോ എഴുതുന്നത്.

പുരുഷനെ പഠിപ്പിക്കുകയല്ല തന്‍റെ ഉദ്ദേശമെന്നു പറയുന്ന ബ്രിട്ടോ സ്ത്രീയെ ആകര്‍ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ ആത്മാഭിമാനവും ജീവിതവും കെട്ടിപ്പടുക്കുന്നത് എങ്ങനെയെന്ന് കാട്ടിക്കൊടുക്കാനാണ് ‘ബില്‍ഡിംഗ് എ ബെറ്റര്‍ ബ്ലോക്ക് എന്ന ബുക്കെന്നും പറയുന്നു. വലിയ കാര്യങ്ങളൊന്നും സാം പറയുന്നില്ല.

എല്ലാം നിസ്സാര കാര്യങ്ങള്‍. സ്ത്രീയെ സമീപിക്കുമ്പോള്‍ നര്‍മ്മം കലര്‍ന്ന സംഭാഷണ രീതിയാണ് നല്ലത്. പക്ഷെ അത് പരിഹാസമായി തോന്നരുത്. വളരെ ആകര്‍ഷകമായി തോന്നിക്കുകയല്ല. പക്ഷെ മനോഹരമായ ഒരു ജീവിതത്തിന് ഉടമയാകുക എന്നതാണ് പ്രധാ‍നം.

അവളെ കാണാന്‍ പോകുമ്പോള്‍ പുകവലി, മദ്യപാനം എന്നിവ കഴിയുന്നതും ഒഴിവാക്കുക. വൃത്തിയായി വസ്ത്രം ധരിക്കുക. നഖങ്ങള്‍ വെട്ടുക. റെസ്റ്റോറന്‍റില്‍ ചായ കഴിക്കാന്‍ കയറുമ്പോളോ, കാറില്‍ കയറുമ്പോഴോ അവള്‍ക്കായി ഡോര്‍ തുറന്നുകൊടുക്കാം. ഇതുപോലെയുള്ള ചെറിയ കാര്യങ്ങള്‍ സ്ത്രീയെ ആകര്‍ഷിക്കും.

ആരോഗ്യകരമായ ശീലങ്ങള്‍, പ്രയോജനകരവും മാന്യതയുള്ളതുമായ തൊഴില്‍, ജീവിതത്തിലെ സജീവത, നര്‍മ്മ മധുരമായ ശൈലി, സ്ത്രീയെ ശരീരമായി കാണാതെ വ്യക്തിയായി കാണാനുള്ള മനോഭാവം, മാന്യത ഇത്രയുമൊക്കെ ഉണ്ടെങ്കില്‍ സാധാരണ ഗതിയില്‍ പ്രണയം ഉദിയ്ക്കാതെ എന്താകാന്‍ എന്നാണ് ബ്രിട്ടോ പറയുന്നത്.

വെബ്ദുനിയ വായിക്കുക