വിയര്‍പ്പും പ്രണയവും തമ്മില്‍

Webdunia
IFMIFM
പ്രണയവും വിയര്‍പ്പും തമ്മിലെന്താണ്. സംശയിക്കണ്ട്. പെര്‍ഫ്യൂം പരസ്യമൊന്നുമല്ല. ഒരു പ്രണയത്തിന്‍റെ വിധി നിര്‍ണ്ണയിക്കുന്നതില്‍ വിയര്‍പ്പിനും അല്‍പ്പം പങ്കുണ്ടത്രേ.

പ്രണയ സല്ലാപം നടത്തുമ്പോള്‍ പോലും ഒരാളുടെ മനസ്സില്‍ പങ്കാളിയുടെ പോരായ്മകളേക്കുറിച്ച് ചിന്തയുണ്ടാകാം. ഇതു വേണോ, വേണ്ടയോ എന്നു തീരുമാനിക്കാനുള്ള ഒരു പോര് തന്നെ അയാളുടെ ഉള്ളില്‍ നടന്നേക്കാം. ആ ഏറ്റുമുട്ടലിനെ ആത്മനിയന്ത്രണത്തിലൂടെ നിയന്ത്രിക്കുമ്പോള്‍ ശരീരം വിയര്‍ക്കുമത്രേ.

പ്രണയം മാത്രമല്ല ദാമ്പത്യത്തിന്‍റെയും വിധി നിര്‍ണ്ണയിക്കാന്‍ ഇത്തരത്തില്‍ വിയര്‍പ്പിനു കഴിയും. ഇല്ലിനോയിസ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. ഡേറ്റിംഗ് സമയവും വിവാഹജീവിതവും ഒക്കെ കാര്യമായി പഠിച്ചതിനു ശേഷമാണത്രേ ഗവേഷണ ഫലത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

പങ്കെടുത്തവരുടെ ഹൃദയമിടിപ്പും വിയര്‍ക്കല്‍ പ്രവണതയുമൊക്കെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തത്രേ. ഇനി പറയൂ പ്രണയവും വിയര്‍പ്പും തമ്മില്‍ ബന്ധമുണ്ടോ...