പ്രണയം നഷ്ടപ്പെടുന്നവര്‍

IFMIFM
പരസ്പരം സ്നേഹവും കരുതലുമില്ലാത്ത ചില ദാമ്പത്യബന്ധങ്ങള്‍ നമുക്കു ചുറ്റിലുമുണ്ട്. എന്തുകൊണ്ട് അവരങ്ങനെ എന്നു ചോദിച്ചാല്‍ ഉത്തരം പറയുക എളുപ്പമല്ല.

പരസ്പരം കടപ്പാടും, ബഹുമാനവും കരുതലുമില്ലാത്ത ബന്ധങ്ങള്‍ അങ്ങനെ തന്നെ ഉടലെടുക്കുന്നു എന്നു കരുതിക്കൂടാ. വര്‍ണ്ണശബളമായ സ്വപനങ്ങളോടെ ദാമ്പത്യത്തിലേക്കു പ്രവേശിച്ചവരാകാം. പിന്നീട് എന്തു സംഭവിക്കുന്നു എന്നതാണ് കാര്യം..

‘പരസ്പരം ‘സ്പെഷ്യല്‍’ അല്ലാതാകുന്നതാണ് തുടക്കം. ആശ്രയത്വം ഇല്ലാതെയാകുക. ഇരുവരും സ്വതന്ത്രരാകുക. ‘സ്പെഷ്യല്‍’ സ്ഥാനങ്ങള്‍ മറ്റു ബന്ധുക്കളോ സുഹൃത്തുക്കളോ കയ്യടക്കുക. അങ്ങനെയൊക്കെയാകാം. പിന്നെപ്പിന്നെ ചെറിയ കാരണങ്ങള്‍ പോലും ഈ വിടവിനെ വലുതാക്കുന്നു.

വരികള്‍ക്കിടയില്‍ കൂട്ടി വായിക്കുന്നതോടെ പ്രശ്നം ഗുരുതരമാകുന്നു. പിന്നീട് അകല്‍ച്ച പൂര്‍ണ്ണമാകുന്നു. ചില പ്പോള്‍ ജീവിതത്തില്‍ പങ്കാളിയുടെ അഭാവം സൃഷ്ടിച്ച ശൂന്യത തിരിച്ചറിഞ്ഞാലും അതു കാര്യമാക്കുന്നില്ല. മദ്യമോ, മറ്റു ബന്ധങ്ങളോ, തിരക്കു പിടിച്ച ജീ‍വിതമോ കൊണ്ട് ആ അപൂര്‍ണ്ണത മറന്നു കളയുന്നു.

ബന്ധങ്ങള്‍ നശിക്കുന്നത് ഇങ്ങനെയാണ്. പ്രണയത്തില്‍ തുടങ്ങി ശൂന്യതയില്‍ അവസാനിക്കുന്ന ബന്ധങ്ങള്‍.

വെബ്ദുനിയ വായിക്കുക