പെണ്ണിനിഷ്ടം ആഴമുള്ള ശബ്ദം

Webdunia
IFMIFM
ഘനഗംഭീരം എന്നൊക്കെ പറയില്ലേ. അതു തന്നെയാണ് സംഗതി. അത്തരത്തില്‍ ആഴമുള്ള ശബ്ദമാണത്രേ സ്ത്രീകള്‍ പെട്ടന്ന് ഇഷ്ടപ്പെടുക. വെറുതെ പറയുന്നതല്ല, പുരുഷ ശബ്ദവും പെണ്ണിന്‍റെ ആകര്‍ഷണവും സംബന്ധിച്ച് നടന്ന ഒരു പഠനമാണ് ഇക്കാര്യം തെളിയിക്കുന്നത്.

കൂടുതല്‍ ആഴവും ഗാംഭീര്യവുമുള്ള ശബ്ദമാണത്രേ സ്ത്രീകളെ ആകര്‍ഷിക്കുന്നത്. കൂടുതല്‍ സംരക്ഷണം നല്‍കാന്‍ കഴിവുള്ള, തന്‍റേടമുള്ള ഒരാള്‍ എന്ന തോന്നല്‍ സ്ത്രീകളില്‍ ഉളവാക്കുന്നു എന്നതാണത്രേ ആഴമുള്ള ശബ്ദത്തിന്‍റെ മെച്ചം. പ്രസവശേഷം കുട്ടികളെ ശുശ്രൂഷിക്കുന്ന സ്ത്രീകളില്‍ ഈ പ്രവണത അധികമാണത്രേ.

വിവിധ പുരുഷ ശബ്ദങ്ങളോട് സ്ത്രീകള്‍ക്കുള്ള പ്രതികരണം മനസ്സിലാക്കിയാണ്. പല ശബ്ദങ്ങള്‍ കേട്ടിട്ട് നല്ല ഭര്‍ത്താവായിരിക്കും എന്നു കരുതുന്നയാളുടെ പേരു തിരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ സ്ത്രീകള്‍ പ്രാധാന്യം നല്‍കിയത് ആഴമുള്ള ശബ്ദത്തിനാണ്.

ഉയര്‍ന്ന ശബ്ദം സാമൂഹ്യ-അനുകൂല സ്വഭാവം കാണിക്കുന്നു എന്നും വിലയിരുത്തപ്പെടുന്നുണ്ട്. റോയല്‍ സൊസിറ്റി ബിയുടേ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമാണ് ഇത്.