നെറ്റിലും യഥാര്‍ഥ പ്രണയം

IFMIFM
ജോലിസ്ഥലത്തും പാര്‍ക്കിലും പൂത്തുലയുന്ന പ്രണയമോ ഓണ്‍ലൈന്‍ വഴി കണ്ടെത്തിയ പ്രണയമോ കൂടുതല്‍ യാഥാര്‍ഥ്യബോധം ഉള്ളത്? ഒരു ഓണ്‍ലൈന്‍ സര്‍വ്വേ നല്‍കുന്ന ഉത്തരം നെറ്റില്‍ വിരിയുന്ന പ്രണയം എന്നാണ്.

ഹാരിസ് ഇന്‍ററാക്ടീവ് നടത്തിയ സര്‍വ്വേയാണ് ഈ പ്രണയരഹസ്യം വെളിപ്പെടുത്തിയത്. ഏകദേശം 10000ലധികം ആള്‍ക്കാരെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയത്. ജോലിസ്ഥലത്ത് കണ്ടുമുട്ടിയ 17 ശതമാനം പേര്‍ ആത്മാര്‍ഥമായി പ്രണയിക്കുമ്പോള്‍ സുഹൃത്തുക്കള്‍ മുഖാന്തിരം കണ്ടുമുട്ടിയവരിലെ ആത്മാര്‍ത്ഥപ്രണയങ്ങളും 17 ശതമാനമാണ്.

എന്നാല്‍ ഓണലൈന്‍ വഴി പ്രണയത്തില്‍ എത്തിയവരില്‍ യഥാര്‍ത്ഥ പ്രണയം 19 ശതമാനമാണ്. ഇവരില്‍ വിവാഹിതരും, 40ന് മുകളില്‍ പ്രായവും ഉള്ളവരില്‍ ആത്മാര്‍ത്ഥപ്രണയങ്ങള്‍ വര്‍ദ്ധിക്കുന്നു.

വെബ്ദുനിയ വായിക്കുക