ഉപദേശങ്ങള്‍ ആവശ്യമോ?...

Webdunia
PROPRO
മാതാപിതാക്കളോ സുഹൃത്തുക്കളോ സഹോദരങ്ങളോ ആരുമാകട്ടെ ബന്ധങ്ങളില്‍ നിങ്ങള്‍ അമിതമായി ഉപദേശങ്ങള്‍ക്ക് ചെവി നല്‍കാറുണ്ടോ? ഉണ്ടെങ്കില്‍ ഇപ്പോഴേ നിര്‍ത്തുക. അത് ചിലപ്പോള്‍ നിങ്ങളുടെ ജീവിതത്തെ തകര്‍ത്തേക്കാം.

പ്രമുഖ മാര്യേജ് കൌണ്‍സിലര്‍ ഏണസ്റ്റ് അണ്ടര്‍ വുഡിന്‍റേതാണ് ഈ അഭിപ്രായം. പ്രത്യേകിച്ചും ആദ്യകാലത്ത് ദമ്പതിമാര്‍ അനാവശ്യ ഉപദേശത്തിനു ചെവി കൊടുക്കേണ്ട എന്ന് അവര്‍ പറയുന്നു. അനേകം പുസ്തകങ്ങള്‍ രചിച്ച ഏണസ്റ്റ് അണ്ടര്‍ വുഡ് റേഡിയോ ഷോയിലൂടെ പ്രശസ്തി നേടിയ കൌണ്‍സിലറാണ്.

പ്രതിസന്ധിയില്‍ എടുക്കുന്ന സ്വയം തീരുമാനം മാനസീക കരുത്ത് നല്‍കുമെന്നും ഭാവിയിലെ വലിയ പ്രശ്നങ്ങളില്‍ അത് ഗുണമാകുമെന്നും പറയുന്നു. പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാന്‍ സ്വയം നിയന്ത്രണം പരിശീലിക്കുകയാണ് വേണ്ടത്.

പൊരുത്തക്കേടുകള്‍ യുക്തിസഹമായി പരിഹരിക്കുക. പ്രതിസന്ധിയെ നേരിടാനുള്ള കരുത്തില്ലായ്മ ബന്ധങ്ങളെ ദോഷകരമായി ബാധിക്കും. സ്വാര്‍ത്ഥതയും നന്ദികേടുമാണ് ജീവിതത്തെ പൊരുത്തക്കേടുകളില്‍ നിന്നും പൊരുത്തക്കേടുകളിലേക്ക് നയിക്കുന്നത്.

വിനോദത്തിനു ബന്ധങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള മടി ഉണ്ടാകും. അതാണ് പ്രധാനമായും ബന്ധങ്ങളെ ബാധിക്കുന്നത്. യു എസിലെ രണ്ടില്‍ ഒന്ന് വിവാഹവും അകാലത്തില്‍ മോചനത്തില്‍ കലാശിക്കുന്നതിനു കാരണം ഇത് മാത്രമാണെന്ന് അണ്ടര്‍വുഡ് പറയുന്നു.