കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലമായ ആറന്മുളയില്‍ നിന്നാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയായ വീണ ജോർജ് വിജയിച്ചത്. മാധ്യമലോകത്ത് നിറഞ്ഞ് നിന്ന വീണ ജോര്‍ജിന്‍റെ ആറന്‍മുളയിലെ സ്ഥാനാര്‍ത്ഥിത്വം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്ന ഒന്നായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായ ശിവദാസന്‍ നായരെയാണ് 7561 വോട്ടുകൾക്ക് വീണ മുട്ടുകുത്തിച്ചത്.
മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിച്ച് ഇടതു രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ എം വി നികേഷ് കുമാറിന് അച്ഛന്റെ രാഷ്ട്രീയ പാരമ്പര്യത്തോടൊപ്പം ഊര്‍ജസ്വലനായ മാധ്യമപ്രവര്‍ത്തകനെന്ന അംഗീകാരവും നികേഷിന്റെ മുതല്‍ക്കൂട്ടായിരുന്നു. എന്നാല്‍ അഴീക്കോട് മണ്ഡലത്തില്‍ നിന്നും നികേഷിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായ കെ എം ഷാജിയോട് 2462 വോട്ടുകള്‍ക്കാണ് നികേഷ് പരാജയപ്പെട്ടത്.
വ്യത്യസ്തമായ പ്രചാരണമാര്‍ഗങ്ങളുമായിട്ടായിരുന്നു നികേഷ് കുമാര്‍ അഴീക്കോട് മണ്ഡലത്തില്‍ എത്തിയിരുന്നത്. അതിനിടയിലാണ് കിണറ്റിലിറങ്ങിയെടുത്ത വീഡിയോ വന്‍ വിവാദമായത്. അഴീക്കോട്ടെ കുടിവെള്ള പ്രശ്‌നം ജനങ്ങളെ മനസ്സിലാക്കുന്നതിനായി കിണറ്റിലിറങ്ങുകയും അതിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് വൈറലാകുകയും ചെയ്തതോടെ നിരവധി പരിഹാസങ്ങള്‍ നികേഷിന് കേല്‍ക്കേണ്ടി വന്നു.