പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ 15 ശതമാനം വരെ തൊഴിലാളി പ്രതിനിധികളെ ഉള്‍പ്പെടുത്തുമെന്നു കോണ്‍ഗ്രസ് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തൊഴിലാളി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണു വാഗ്ദാനം. തെരുവുകച്ചവടക്കാരുമായി ബന്ധപ്പെട്ട നിയമം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസ്സാക്കാന്‍ ശ്രമിക്കും.
കേരളത്തില്‍നിന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, ജനറല്‍ സെക്രട്ടറി കെപി ഹരിദാസ്, വൈസ് പ്രസിഡന്റ് കൃഷ്ണവേണി ശര്‍മ, ട്രഷറര്‍ വി.ജെ. ജോസഫ് എന്നിവരാണു പങ്കെടുത്തത്.