ബയോകെമിസ്ട്രിയില്‍ റിസര്‍ച്ച്‌ അസിസ്റ്റന്‍റ്

Webdunia
തിങ്കള്‍, 3 ഓഗസ്റ്റ് 2009 (18:18 IST)
കേരള സര്‍വകലാശാല ബയോകെമിസ്ട്രി വിഭാഗത്തില്‍ റിസര്‍ച്ച്‌ അസിസ്റ്റന്‍റിന്‍റെ മൂന്ന്‌ വര്‍ഷത്തെ താല്‍ക്കാലിക ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ബയോകെമിസ്ട്രിയില്‍ ഒന്നാം ക്ലാസ്‌ എം എസ്‌സി ബിരുദവും ഐ സി എം ആര്‍ - പി ജി ഐ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്‌/ സി എസ്‌ ഐ ആര്‍/ യു ജി സി നെറ്റും. ഗവേഷണപരിചയം അഭിലഷണീയം.

പ്രതിമാസഫെലോഷിപ്പ്‌ 12000/- രൂപയും എച്ച്‌ ആര്‍ എയും (3600/-രൂപ). താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്‌ സഹിതം ഡോ എം ഇന്ദിര, ബയോകെമിസ്ട്രി വിഭാഗം, കേരള സര്‍വകലാശാല, കാര്യവട്ടം,തിരുവനന്തപുരം എന്ന വിലാസത്തില്‍ ആഗസ്റ്റ്‌ 17-നകം സമര്‍പ്പിക്കണം.