ഇന്ത്യന്‍ നേവിയില്‍ എക്സിക്യൂട്ടീവ് ബ്രാഞ്ചിലെ നേവല്‍ ആര്‍മമെന്‍റ് ഇന്‍സ്പെക്ഷന്‍ കേഡറില്‍ പെര്‍മനന്‍റ് കമ്മിഷന്‍ഡ് ഓഫിസറാകാന്‍ അവസരം. അവിവാഹിതരായ പുരുഷന്‍മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.
അവസാന തീയതി: ഒക്ടോബര്‍ നാല്. പ്രായം:19 1/2-25 .1984 ജൂലൈ രണ്ടിനും 1990 ജനവരി ഒന്നിനും മധ്യേ ജനിച്ചവരാകണം (രണ്ടു തീയതികളും ഉള്‍പ്പെടെ). അപേക്ഷകര്‍ക്ക് താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒരു യോഗ്യത ഉണ്ടായിരിക്കണം.
1.എഐസിടിഇ അംഗീകൃത സ്ഥാപനത്തില്‍ നിന്നു ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/മെക്കാനിക്കല്‍ വിഷയത്തില്‍ ബിഇ /ബിടെക്.
ഉയരം: 157 സെ. മീ, തൂക്കം ആനുപാതികം. കാഴ്ചശേഷി: ദൂരക്കാഴ്ച കണ്ണട കൂടാതെ (രണ്ടു കണ്ണുകള്‍ക്കും) 6/60, 6/60.കണ്ണട ഉപയോഗിച്ച്-6/6, 6/12. നിശാന്ധതയോ വര്‍ണാന്ധതയോ പാടില്ല. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ എസ്‌എസ്ബി ഇന്‍റര്‍വ്യൂവിനു ക്ഷണിക്കും.
2009 ജനുവരി -ജൂണില്‍ ബാംഗൂര്‍, ഭോപ്പാല്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ എസ്‌എസ്ബി ഇന്‍റര്‍വ്യൂവും വൈദ്യപരിശോധനയും നടത്തും. അഞ്ചു ദിവസം നീളുന്ന എസ്‌എസ്ബി ഇന്‍റര്‍വ്യൂവിന് രണ്ടു ഘട്ടങ്ങളുണ്ടാകും. ആദ്യഘട്ടത്തില്‍ ഇന്‍റലിജന്‍സ് ടെസ്റ്റ്, പിക്ചര്‍ പെര്‍സപ്ഷന്‍, സംഘചര്‍ച്ച.
രണ്ടാം ഘട്ടത്തില്‍ സൈക്കോളജിക്കല്‍ ടെസ്റ്റ്, ഗ്രൂപ്പ് ടാസ്ക്ക്, ഇന്‍റര്‍വ്യൂ. തുടര്‍ന്നാണ് വൈദ്യപരിശോധന. 2009 ജൂലൈയില്‍ ഏഴിമല നേവല്‍ അക്കാദമിയില്‍ തുടങ്ങും. രണ്ടു വര്‍ഷം പ്രൊബേഷന്‍. സബ്‌ലഫ്റ്റനന്‍റ് റാങ്കിലായിരിക്കും തുടക്കം. ഉദ്യോഗക്കയറ്റത്തിനു സാധ്യത.
അപേക്ഷ അയയ്ക്കുന്ന കവറിനു പുറത്ത് APPLICATION FOR PC NAIC- July 2009 COURSE Qualification ......... Percentage ......... % എന്നു പൂരിപ്പിച്ചെഴുതണം. അപേക്ഷ സാധാരണ തപാലില്‍ മാത്രം അയയ്ക്കുക. വിലാസം: Bag No. 05,GPO, NewDelhi -110001. വെബ്സൈറ്റ്: www.nausena-bharti.nic.in