ടെക്നിക്കല്‍ അസിസ്റ്റന്‍റ്: വാക്ക്‌-ഇന്‍ ഇന്‍റര്‍വ്യൂ

തിങ്കള്‍, 3 ഓഗസ്റ്റ് 2009 (18:18 IST)
കേരള സര്‍വ്വകലാശാല സെന്‍റര്‍ ഫോര്‍ പെര്‍ഫോമിംഗ്‌ ആന്‍ഡ്‌ വിഷ്വല്‍ ആര്‍ട്സില്‍ കരാറടിസ്ഥാനത്തില്‍ 10 മാസത്തെ താല്‍ക്കാലിക നിയമനത്തിന്‌ ടെക്നിക്കല്‍ അസിസ്റ്റന്‍റ് തസ്തികയില്‍ വാക്ക്‌-ഇന്‍ ഇന്‍റര്‍വ്യൂ നടത്തുന്നു.

യോഗ്യത: 1. പ്ലസ്‌ ടു/ പ്രീഡിഗ്രി 2. ഇലക്ട്രോണിക്സില്‍ ഐ ടി ഐ സര്‍ട്ടിഫിക്കറ്റ്‌/ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുള്ള എം ആര്‍ ടി യു (മെക്കാനിക്‌ ഇന്‍ റേഡിയോ ആന്‍ഡ്‌ ടെലിവിഷന്‍) 3. വീഡിയോഗ്രാഫിയില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ്‌ 4. ജനശിക്ഷന്‍ സംസ്ഥാനില്‍ നിന്നോ ശ്രമിക്‌ വിദ്യാപീഠത്തില്‍ നിന്നോ നേടിയ വീഡിയോഗ്രാഫിയിലെ സര്‍ട്ടിഫിക്കറ്റ്‌. 5. ഐ എച്ച് ആര്‍ ഡിയില്‍ നിന്നുള്ള ഒരുവര്‍ഷത്തെ വീഡിയോഗ്രാഫി സര്‍ട്ടിഫിക്കറ്റ്‌ 6. ആഡിയോ-വിഷ്വല്‍ എയ്ഡ്സിലെ നൈപുണ്യം 7. അംഗീകൃത സ്ഥാപനത്തിലോ ബന്ധപ്പെട്ട മേഖലയിയോ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.

പ്രതിമാസവേതനം 4000/- രൂപ. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ്‌ ഏഴിന്‌ രാവിലെ 9.30-ന്‌ സെനറ്റ്‌ ഹൗസ്‌ കാമ്പസിലെ ഫാക്കല്‍റ്റി ഗസ്റ്റ്‌ ഹൗസില്‍ (റൂം.നം 775) ഹാജരാകണം.

വെബ്ദുനിയ വായിക്കുക