എല്‍ ആന്‍റ് ടിക്ക് പ്രൊഫഷണല്‍സിനെ വേണം

Webdunia
വ്യാഴം, 7 ഓഗസ്റ്റ് 2008 (14:19 IST)
PROPRO
പ്രമുഖ സോഫ്‌റ്റ്‌വെയര്‍ ആന്‍ഡ്‌ സര്‍വീസസ്‌ എക്‌സ്‌പോര്‍ട്ടര്‍മാരായ എല്‍ ആന്‍റ് ടി ഇന്‍ഫോടെക്കിന്‌ മികച്ച പ്രൊഫഷണല്‍സിനെ വേണം.

അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ പത്ത് വര്‍ഷം പ്രവൃത്തിപരിചയവും കമ്യൂണിക്കേഷന്‍, ക്ലയന്‍റ് ഇന്‍റര്‍ഫേസിങ്‌ ആശയവിനിമയപാടവം എന്നിവയും ഉണ്ടായിരിക്കണം. ബിസിനസ്‌ ഡെവലപ്‌മെന്‍റ് ഡയറക്ടര്‍മാര്‍/മാനേജര്‍മാര്‍, അക്കൗണ്ട്‌ ഡെവലപ്‌മെന്‍റ് ഡയറക്ടര്‍മാര്‍/മാനേജര്‍മാര്‍/പ്രാക്ടീസ്‌/ഡൊമൈന്‍ മാനേജര്‍മാര്‍/സൊലൂഷന്‍ ആര്‍ക്കിടെക്ടുമാര്‍ എന്നിവരെയാണ്‌ വേണ്ടത്‌.

യു.എസ്‌.എ., യു.കെ, ജര്‍മനി, നോര്‍ഡിക്‌രാഷ്ട്രങ്ങള്‍, ജപ്പാന്‍, കാനഡ, ഫ്രാന്‍സ്‌, മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങള്‍, ഓസ്‌ട്രേലിയ, ബ്രസീല്‍, സൗത്ത്‌ആഫ്രിക്ക, ചൈന, കൊറിയ എന്നിവയാണ്‌ ലൊക്കേഷനുകള്‍.

ബാങ്കിങ്‌ ആന്‍ഡ്‌ ഫിനാന്‍സ്‌ സര്‍വീസസ്‌, ഒറാക്കിള്‍, ഇന്‍ഷ്വറന്‍സ്‌, സാപ്‌, എനര്‍ജി ആന്‍ഡ്‌ പെട്രോകെമിക്കല്‍സ്‌, ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ മാനേജ്‌മെന്റ്‌ സര്‍വീസസ്‌, മാനുഫാക്‌ചറിങ്‌, BW/B1 സര്‍വീസസ്‌, ടെസ്റ്റിങ്‌ സര്‍വീസസ്‌, ടെലകോം പ്രൊഡക്ട്‌ എന്‍ജിനിയറിങ്‌ സര്‍വീസസ്‌, ഇന്റര്‍ഗ്രേറ്റഡ്‌ എന്‍ജിനിയറിങ്‌ സര്‍വീസസ്‌ (മെക്കാനിക്കല്‍ ആന്‍ഡ്‌ എംബഡഡ്‌ സിസ്റ്റംസ്‌) എന്നിവയിലെ സേവന ദാതാക്കളാണ്‌.

ഉടന്‍ സി.വി. അയയ്‌ക്കുക: globalcareers@lntinfotech.com സബ്‌ജക്ട്‌ ലൈനില്‍ ബിസിനസ്‌ ഏരിയ, കറന്‍റ് ലൊക്കേഷന്‍, പ്രവൃത്തിപരിചയം വര്‍ഷത്തില്‍ എന്നിവ കാണിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.Lntinfotech.com കാണുക.