എം ടെക് ഇന്‍ ടെക്നോളജി മാനേജ്മെന്‍റ്: അപേക്ഷ ജൂലൈ 20-വരെ കേരള സര്‍വകലാശാല ഫ്യൂച്ചേഴ്സ് സ്റ്റഡീസ് വിഭാഗത്തില്‍ നടത്തുന്ന എം ടെക് ഇന്‍ ടെക്നോളജി മാനേജ്മെന്‍റ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.
എ ഐ സി റ്റി ഇ അംഗീകാരത്തോടെ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായത്തില്‍ നാല് സെമസ്റ്ററുകളായാണ് കോഴ്സ്. ആകെയുള്ള 15 സീറ്റില്‍ അഞ്ചെണ്ണം സ്പോണ്‍സേഡ് സീറ്റുകളാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അര്‍ഹമായ സംവരണം ലഭിക്കും.
ബി ടെക് ഡിഗ്രിയോ എഞ്ചിനീയറിംഗില്‍ ഏതെങ്കിലും ബ്രാഞ്ചുകളിലൊന്നില്‍ തത്തുല്യ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ‘ഗേറ്റ്’ സ്കോര്‍ പരിഗണിച്ചാണ് പ്രവേശനം. ‘ഗേറ്റ്’ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ജൂലൈ 31-ന് നടത്തുന്ന പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. സ്പോണ്‍സേഡ് സീറ്റില്‍ പരിഗണിക്കുന്നതിന് രണ്ട് വര്‍ഷത്തില്‍ കുറയാത്ത ഫുള്‍ടൈം തൊഴില്‍ പരിചയം വേണം. പ്രായം 45 വയസ്സില്‍ താഴെയാകണം. അപേക്ഷാഫാറവും വിശദവിവരങ്ങളും കേരള സര്‍വ്വകലാശാലയുടെ സൈറ്റില്‍ നിന്ന് ലഭിക്കുന്നതായിരിക്കും.
300 രൂപയുടെ യൂണിവേഴ്സിറ്റി പേ-ഇന്‍ സ്ലിപ്പ് / സര്‍വകലാശാല ഫൈനാന്‍സ് ഓഫീസറുടെ പേരില്‍ മാറാവുന്ന 310 രൂപയുടെ എസ് ബി റ്റി/ എസ് ബി ഐ/ഡി സി ബി ഡിഡി സഹിതം പൂരിപ്പിച്ച അപേക്ഷ ദ പ്രൊഫസര്‍ ആന്‍ഡ് ഹെഡ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫ്യൂച്ചേഴ്സ് സ്റ്റഡീസ്, കേരള സര്‍വകലാശാല,സെനറ്റ് ഹൗസ് കാമ്പസ്, പാളയം, തിരുവനന്തപുരം - 34. എന്ന വിലാസത്തില്‍ ജൂലൈ 20-ന് മുമ്പ് ലഭിക്കണം.