എം എസ് സി ഡെമോഗ്രഫി സീറ്റൊഴിവ്‌

കേരള സര്‍വ്വകലാശാല ഡെമോഗ്രഫി വിഭാഗത്തില്‍ എം എസ് സി കോഴ്സിന്‌ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്‌.

മാത്തമാറ്റിക്സിലോ സ്റ്റാറ്റിസ്റ്റിക്സിലോ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദമുള്ളവര്‍ക്കും ഇക്കണോമിക്സ്‌, സോഷ്യോളജി, ആന്ത്രോപ്പോളജി, ജ്യോഗ്രഫി എന്നീ‍ ഐശ്ചിക വിഷയത്തോടൊപ്പം മാത്തമാറ്റിക്സോ സ്റ്റാറ്റിസ്റ്റിക്സോ സബ്സിഡിയറിയായി പഠിച്ചവര്‍ക്കും അല്ലെങ്കില്‍ പ്ലസ്‌ ടു തലത്തില്‍ മാത്തമാറ്റിക്സ്‌ ഒരു പ്രധാന വിഷയമായി പഠിച്ചവര്‍ക്കും അപേക്ഷിക്കാം.

ആഗസ്റ്റ്‌ മൂന്ന് വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങള്‍ വകുപ്പ്‌ മേധാവിയില്‍ നിന്നും ലഭിക്കും. ഫോണ്‍ 0474-2418057.

വെബ്ദുനിയ വായിക്കുക