മട്ടണ്‍ കട്‌ലറ്റ്

തിങ്കള്‍, 4 ഫെബ്രുവരി 2013 (17:48 IST)
ചേരുവകള്‍

മട്ടണ്‍(ചെറുതായി അരിഞ്ഞത്) - 250 ഗ്രാം
സവോള - 1
ഉരുളക്കിഴങ്ങ് - 1(പുഴുങ്ങിയത്)
മുട്ട - 1
നാരങ്ങ നീര് - 1സ്പൂണ്‍
പച്ചമുളക് - 2
ഇഞ്ചി - 1സ്പൂണ്‍
മല്ലിയില - 3 സ്പൂണ്‍(അരിഞ്ഞത്)
ഗ്രാമ്പൂ - പാകത്തിന് (പൊടിക്കുക)
പട്ട - 2 കഷണം(പൊടിക്കുക)
കുരുമുളക് പൊടി - 11/2 സ്പൂണ്‍
നെയ്യ് - 2 ടേബിള്‍ സ്‌പൂണ്‍
എണ്ണ - വറുക്കാന്‍ പാകത്തിന്
ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

ചൂടാക്കിയ നെയ്യില്‍ സവോള, പച്ചമുളക്, ഇഞ്ചി, മല്ലിയില എന്നിവ നന്നായി വഴറ്റിയതിനുശേഷം ഇറച്ചിയും നാരങ്ങനീരും ഉപ്പും ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റുക. അല്പം കഴിഞ്ഞ് പൊടിച്ച ഗ്രാമ്പൂ, പട്ട, കുരുമുളക് എന്നിവയും ചേര്‍ത്ത് നന്നായി വഴറ്റി മാറ്റുക. പുഴുങ്ങിയ ഉരുളക്കിഴങ്ങ് പൊടിക്കുക. അതില്‍ മുട്ടയുടെ മഞ്ഞക്കരുവും വഴറ്റി വെച്ചിരിക്കുന്ന ചേരുവകളും ചേര്‍ത്ത് വട്ടത്തില്‍ പരത്തുക(കട്‌ലറ്റാകൃതിയില്‍). എന്നിട്ട് അവ മുട്ടയുടെ വെള്ളയില്‍ മുക്കിയതിനു ശേഷം റൊട്ടിപ്പൊടിയില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക.

വെബ്ദുനിയ വായിക്കുക