ഓംലെറ്റിന്‍റെ പ്രധാനഗുണം എളുപ്പത്തിലുള്ള പാചകം തന്നെ. അതല്‍പ്പം വ്യത്യസ്തതയോടെ ആയാലോ.
ചേക്കേണ്ട ഇനങ്ങള്‍
മുട്ട - അഞ്ചെണ്ണം ഉള്ളി - 20 എണ്ണം പച്ചമുളക് - ആവശ്യത്തിന് കാരറ്റ്, തക്കാളി അരിഞ്ഞത് - 1/2 മുറി വീതം ഇഞ്ചി - 2 ചെറിയ കഷണം
പാകം ചെയ്യേണ്ട വിധം
മുട്ട പൊട്ടിച്ച് ഉള്ളി ചെറുതായി അരിഞ്ഞത്, പച്ചമുളക് ചെറുതായി അരിഞ്ഞത്, ഇഞ്ചി കൊത്തിയരിഞ്ഞത്, കാരറ്റ്, തക്കാളി അരിഞ്ഞത് എന്നിവയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി കൂട്ടി കലര്‍ത്തണം. ഇത് അടുപ്പത്ത് ചൂടായ കല്ലില്‍ ഒഴിച്ച് പൊരിച്ചെടുത്ത് ഉപയോഗിക്കാം.