സൂപ്പർതാരങ്ങളുടെ കട്ടൗട്ടുകൾക്ക് ഹൈക്കോടതിയുടെ വിലക്ക്!

Webdunia
ബുധന്‍, 25 ഒക്‌ടോബര്‍ 2017 (16:22 IST)
തമിഴ് സിനിമാലോകത്തെ വെട്ടിലാക്കുന്ന വിധിയുമായി മദ്രാസ് ഹൈക്കോടതി. തമിഴ് നടന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും കൂറ്റൻ കട്ടൗട്ടുകൾ അപ്രത്യക്ഷമാകും. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ കട്ടൗട്ടുകൾ വെയ്ക്കുന്നത് ഹൈക്കോടതി വിലക്കിയിരിക്കുകയാണ്. 
 
ആറുമ്പാക്കം പ്രദേശവാസിയായ ത്രിലോക്ഷ്ന കുമാരി എന്ന സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിധി. കട്ടൗട്ട് ഉയർത്തുക, അതിന്മേൽ പാലഭിഷേകം നടത്തുക, അതിൽ മാല ചാർത്തുക തുടങ്ങിയ നടപടികളാണ് കോടതി നിർത്തലാക്കിയിരിക്കുന്നത്. 
 
മദ്രാസ് ഹൈക്കോടതിയുടെ ഈ വിധി ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളെ മോശമായി ബാധിക്കുമെന്നാണ് സിനിമാലോകം വിലയിരുത്തുന്നത്. കോടതിയുടെ ഈ വിലക്ക് വരുന്ന സിനിമകളുടെ പ്രചരണത്തേയും വിജയത്തേയും ബാധിക്കുമെന്നും നിരീക്ഷകർ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article