ലിംഗ വിവേചനത്തിന്റെ പേരില്‍ പുരുഷന്മാര്‍ ആത്മഹത്യ ചെയ്തതായി തനിക്കറിയില്ല: മേനക ഗാന്ധിയുടെ പരാമര്‍ശം വിവാദത്തില്‍

Webdunia
ശനി, 1 ജൂലൈ 2017 (09:23 IST)
സ്ത്രീപക്ഷ നിയമങ്ങള്‍ മൂലം പുരുഷന്മാര്‍ ആത്മഹത്യ ചെയ്തതായി തനിക്കറിയില്ലെന്ന മേനക ഗാന്ധിയുടെ പരാമര്‍ശം വിവാദത്തില്‍. സ്ത്രീകള്‍ കാരണമോ, സ്ത്രീപക്ഷ നിയമങ്ങള്‍ മൂലമോ പുരുഷന്മാരുടെ ആത്മഹത്യ  തടയാന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മേനക. 
 
എന്നാല്‍ ലിംഗ വിവേചനത്തിന്റെ പേരില്‍ പുരുഷന്മാര്‍ ആത്മഹത്യ ചെയ്തതായി തനിക്കറിയില്ലെന്നായിരുന്നു മേനകയുടെ മറുപടി. ഇത്തരത്തില്‍ ഒരു കേസു പോലും ശ്രദ്ദയില്‍പ്പെട്ടിട്ടില്ലെന്നും ഒരു പ്രശ്‌നം വരുമ്പോള്‍ എന്തിന് ആത്മഹത്യ ചെയ്യുന്നു. പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടതെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും. പുരുഷന്മാരെ അവഗണിച്ചല്ല സംസാരിച്ചതെന്നും മേനക പറഞ്ഞു.
Next Article