നിര്‍ഭയ കേസിന് സമാനമായ സംഭവം തമിഴ്നാട്ടിലും; 14 വയസുകാരിയെ ബസിനുള്ളില്‍ കൂട്ടബലാല്‍ത്സംഗത്തിന് ഇരയാക്കി - മൂന്ന് പേര്‍ അറസ്റ്റില്‍

Webdunia
ബുധന്‍, 7 ജൂണ്‍ 2017 (14:01 IST)
നിര്‍ഭയ കേസിനു സമാനമായ രീതിയിലുള്ള സംഭവം തമിഴ്‌നാട്ടിലും. പതിനാല് വയസുകാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബസിനുള്ളില്‍ വെച്ച് കുട്ടബലാത്സംഗം ചെയ്തു. രണ്ട് ഡ്രൈവര്‍മാരും കണ്ടക്ടറുമാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
 
വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടി ഒമലൂരില്‍ നിന്നുമാണ് സേലത്തേക്ക് പോകുന്ന ബസില്‍ കയറിയത്. ബസ് നിരവധി ട്രിപ് പോയിവന്നെങ്കിലും പെണ്‍കുട്ടി ബസില്‍ നിന്നിറങ്ങിയിരുന്നില്ല. ലാസ്റ്റ് ട്രിപ്പിന് ശേഷം ആളില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്തിയാണ് പെണ്‍കുട്ടിയെ മൂന്നുപേരും ക്രൂരമായ പീഡനത്തിനിരയാക്കിയത്. 
 
നിലവിളിച്ചോടിയ പെണ്‍കുട്ടിയെ പ്രദേശവാസികള്‍ രക്ഷിക്കുകയായിരുന്നു. ബസില്‍ നിന്ന് പുറത്തിറങ്ങാന്‍ ഡ്രൈവര്‍ തന്നെ അനുവദിച്ചിരുന്നില്ലെന്ന് പെണ്‍കുട്ടി നല്‍കിയ മൊഴിയിഉല്‍ പറയുന്നു. ഇതിനു മുന്‍പും രണ്ടു തവണ പെണ്‍കുട്ടി വീട്ടില്‍ നിന്നും ഓടിപ്പോയിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് പോസ്‌കോ ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
 
Next Article